scorecardresearch

യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം, ദിവസവും വെള്ളം കുടിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ

ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ദിവസവും രാവിലെ ഉണർന്ന ഉടൻ ഇത് കുടിക്കുന്നത് ഗുണകരമാണ്

ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ദിവസവും രാവിലെ ഉണർന്ന ഉടൻ ഇത് കുടിക്കുന്നത് ഗുണകരമാണ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adding A Pinch Of Rock Salt To Drinking Water FI

തിളക്കമുള്ള ചർമ്മം നേടാം | ചിത്രം: ഫ്രീപിക്

മണം കൊണ്ടും ആരോഗ്യ ഗുണങ്ങൾ കൊണ്ടും ഏറെ പേരു കേട്ടതാണ് ഏലയ്ക്ക. എന്നാൽ കേവലം കറിയിൽ മാത്രം ഒതുങ്ങുന്നതല്ല അതിൻ്റെ ഗുണങ്ങൾ. തെളിച്ചമുള്ളതും ഭംഗിയുള്ളതുമായ ചർമ്മത്തിന് ഏലയ്ക്ക വെള്ളം ഏറെ ഗുണപ്രദമാണ്.

Advertisment

Also Read: ഫേഷ്യൽ ഗ്ലോ നേടാൻ പാർലറിൽ പോകേണ്ട, ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ

വളരെ ചെറുതെങ്കിലും വെള്ളത്തിൽ കലർത്തുമ്പോൾ ഇതിന് ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ചൂടുവെള്ളത്തിൽ ഏലയ്ക്ക കുതിർത്തു നോക്കൂ ഗുണങ്ങൾ അറിയാം. തിളക്കമുള്ള ചർമ്മത്തിന് ഏലയ്ക്ക എങ്ങനെ ഗുണം ചെയ്യും എന്ന് കൂടുതൽ അറിയാം.

Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ഒരു സ്പൂൺ കടലമാവ് മതി, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

Advertisment

ഏലയ്ക്കയുടെ ഗുണങ്ങൾ

വീക്കം, ദഹനാരോഗ്യം എന്നിവയ്ക്ക് ഏലയ്ക്ക ഏറെ ഗുണപ്രദമാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റ് ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഏലയ്ക്കക്കുണ്ട്. അത് മുഖക്കുരു, പാടുകൾ, അകാല വാർധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കും എന്ന് ചില പഠനങ്ങൾ പറയുന്നു. ദൈനംദിന ജീവിത​ശൈലിയിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നതിലൂടെ സുന്ദരമായ ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം. 

Skin Glowing Drink FI
ശരീരത്തിൻ്റെ ആരോഗ്യത്തിനും ഏലയ്ക്ക വെള്ളം ഗുണപ്രദമാണ് | ചിത്രം: ഫ്രീപിക്

ഏലയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാം?

ചേരുവകൾ

  • ഏലയ്ക്ക- 3 
  • വെള്ളം- 1 ലിറ്റർ
  • നാരങ്ങ
  • ഈന്തപ്പഴം

തയ്യാറാക്കുന്ന വിധം

ഏലയ്ക്ക പൊടിച്ചെടുക്കാം. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് തിളപ്പിക്കാം. അതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതു ചേർക്കാം. 10 മുതൽ 15 മിനിറ്റു വരെ തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറി വരുമ്പോൾ അടുപ്പണയക്കാം. വെള്ളം അരിച്ചെടുക്കുക. അതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞതും ഒരു ടീസ്പൂൺ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്തതും ചേർത്തിളക്കാം. അതിരാവിലെ ഇത് കുടിച്ചു നോക്കൂ. 

Also Read: രാവിലെയോ രാത്രിയോ, ഫെയ്സ്പാക്ക് ഉപയോഗിക്കാൻ അനുയോജ്യമായ സമയം ഏതാണ്?

ഏലയ്ക്ക വെള്ളത്തിൻ്റെ മറ്റ് ഗുണങ്ങൾ

ഏലയ്ക്ക ചേർത്ത് തിളപ്പിച്ച വെള്ളം ചർമ്മത്തിന് മാത്രമല്ല വായ്നാറ്റം അകറ്റുന്നതിനും സഹായിക്കും. ഇത് പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടീരിയകൾ മറ്റ് അണുക്കൾ എന്നിവയെ തുരത്തുന്നു. 

ശരീരത്തിൻ്റെ ആരോഗ്യത്തിനും ഏലയ്ക്ക വെള്ളം ഗുണപ്രദമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകി ദഹനപ്രക്രിയ സുഗമമാക്കും. ഇതിലൂടെ ശരിയായ രീതിയിൽ പോഷകങ്ങളുടെ ആഗിരണവും സംഭവിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കുളിക്കുമ്പോൾ ദിവസവും ഇത് ഉപയോഗിക്കൂ, ഇനി ചർമ്മ പ്രശ്നങ്ങൾക്ക് മറ്റൊരു പരിഹാരം തേടേണ്ട

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: