/indian-express-malayalam/media/media_files/2025/10/31/facial-like-glowing-skin-fi-2025-10-31-16-24-45.jpg)
ചർമ്മത്തിലെ ടാനും കറുത്തപാടുകളും അകറ്റാൻ തൈര് ഉത്തമമാണ് | ചിത്രം: ഫ്രീപിക്
വിശേഷ ദിവസങ്ങളിലോ പെട്ടെന്നൊരു പരിപാടിക്ക് പോകുമ്പോഴോ മുഖത്തിന് നല്ലൊരു തിളക്കം വേണമെങ്കിൽ അതിന് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. സൗന്ദര്യവർധക വസ്തുക്കളിൽ തൈര് ഒരു അത്ഭുതമാണ്. തൈരിൽ അടങ്ങിയ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് ഈർപ്പം നൽകാനും സഹായിക്കുന്നു. തൽക്ഷണ തിളക്കം നൽകുന്ന ഈ ഫേസ്പാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Also Read: മുഖക്കുരു മുതൽ വിയർപ്പ് ദുർഗന്ധം അകറ്റുന്നതിനു വരെ, ബേക്കിംഗ് സോഡ ഇനി ഇങ്ങനെയും ഉപയോഗിക്കാം
ചേരുവകൾ
- തൈര്- 1 ടേബിൾ സ്പൂൺ
- കടലമാവ്- 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി- 1 നുള്ള്
- തേൻ- 1/2 ടീസ്പൂൺ
Also Read: രാവിലെയോ രാത്രിയോ, ഫെയ്സ്പാക്ക് ഉപയോഗിക്കാൻ അനുയോജ്യമായ സമയം ഏതാണ്?
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ പാത്രത്തിൽ തൈര്, കടലമാവ്, മഞ്ഞൾപ്പൊടി, തേൻ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. കട്ടയില്ലാതെ ഒരു പേസ്റ്റ് രൂപത്തിലാക്കണം.
- മുഖം വൃത്തിയായി കഴുകിയ ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും കണ്ണിന് ചുറ്റുമൊഴികെ പുരട്ടുക.
- 15 മുതൽ 20 മിനിറ്റ് വരെ ഇത് പുരട്ടി വിശ്രമിക്കാം.
- അത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
- ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.
- തേൻ ചേർക്കുന്നത് ചർമ്മത്തിന് ഈർപ്പം നൽകാനും തിളക്കം കൂട്ടാനും നല്ലതാണ്. എണ്ണമയമുള്ള ചർമ്മക്കാർക്ക് തേനിന് പകരം റോസ് വാട്ടർ ചേർക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന് ആരോഗ്യം നൽകും.
Also Read: ഇതിലൊന്ന് കൈയ്യിലുണ്ടെങ്കിൽ മുഖക്കുരു പമ്പ കടക്കും
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇത് സ്ഥിരമായി ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ സഹായം തേടാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ഒരു സ്പൂൺ കടലമാവ് മതി, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us