/indian-express-malayalam/media/media_files/2025/10/29/face-packs-for-skin-care-fi-2025-10-29-13-44-21.jpg)
ഫെയ്സ് പാക്ക് ഉപയോഗിക്കേണ്ട വിധം | ചിത്രം: ഫ്രീപിക്
ചർമ്മത്തിന് ജലാംശം നൽകുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഫേസ് പായ്ക്കുകൾ ഇല്ലാതെ ചർമ്മസംരക്ഷണം അപൂർണ്ണമായിരിക്കും. എന്നാൽ അത് പ്രയോഗിക്കാൻ ഒരു 'ഏറ്റവും നല്ല സമയം' കൂടി ഉണ്ടെന്ന് ഓർക്കുക.
ചർമ്മത്തിലേയ്ക്കുള്ള രക്തപ്രവാഹത്തിന് ഒരു പാറ്റേൺ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ആയുർവേദ പ്രാക്ടീഷ്ണറായ മനീഷ മിശ്ര തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫെയ്സ് പാക്ക് ഉപയോഗിക്കേണ്ട ശരിയായ സമയത്തെ കുറിച്ച് പറയുന്നു. "രക്തപ്രവാഹ ഏറ്റവും താഴ്ന്നത് രാവിലെയാണ്, ഏറ്റവും ഉയർന്നത് ഉച്ചകഴിഞ്ഞാണ്, ഉറങ്ങാൻ പോകുന്നതിനു മുമ്പ് വൈകുന്നേരം ഒരു പീക്ക് മാത്രം. അതിനാൽ ഫെയ്സ്പാക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഉച്ചയ്ക്കു ശേഷമാണ്."
Also Read: മുഖം തിളങ്ങും, കാപ്പിപ്പൊടിയിൽ ഇവ രണ്ടും ചേർത്തു പുരട്ടൂ
ഇത് സ്ഥിരീകരിക്കുന്നതിനായി, ന്യൂഡൽഹിയിലെ ജീവിഷ ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. അകൃതി ഗുപ്തയെ ഞങ്ങൾ സമീപിച്ചു.
"സാധാരണയായി വൈകുന്നേരമോ ഉറങ്ങുന്നതിന് മുമ്പോ ആണ് ഫേസ് പായ്ക്ക് പുരട്ടാൻ ഏറ്റവും നല്ല സമയം. വൈകുന്നേരം ഫേസ് പായ്ക്ക് പുരട്ടുന്നത് പരമാവധി ഗുണങ്ങൾ ഉറപ്പാക്കുകയും നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയ്ക്ക് അനുയോജ്യമായിരിക്കുകയും ചെയ്യും," എന്ന് ജീവിഷ ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. അകൃതി ഗുപ്ത വ്യക്തമാക്കുന്നു.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ, ചുളിവുകളും പാടുകളും ഇല്ലാത്ത ചർമ്മം സ്വന്തമാക്കാം
Also Read: വേദനയില്ലാതെ ബ്ലാക്ക്‌ഹെഡ്‌സ് കളയാം ഒരു സ്പൂൺ തേൻ ഉപയോഗിച്ച്
കാരണങ്ങൾ ഇവയാണ്
ദിവസാവസാനം: ദിവസം മുഴുവൻ നിങ്ങളുടെ ചർമ്മത്തിൽ അഴുക്കും, എണ്ണയും, മാലിന്യങ്ങളും അടിഞ്ഞുകൂടുന്നു. വൈകുന്നേരം ഒരു ഫേസ് പായ്ക്ക് പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും എന്ന് ഡോ. ഗുപ്ത പറയുന്നു.
വിശ്രമം: വൈകുന്നേരമോ രാത്രിയിലോ ഫേസ് പായ്ക്ക് ഉപയോഗിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളുടെ തിരക്കിൽ നിന്നു മാറി വിശ്രമിക്കാൻ നിങ്ങളെ അനുവദിക്കുന്നു. അങ്ങനെ തടസങ്ങളില്ലാതെ ഫെയ്സ് പാക്കിലെ ചേരുവകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.
ചർമ്മം നന്നാക്കൽ: ഉറങ്ങുമ്പോൾ നിങ്ങളുടെ ചർമ്മം സ്വാഭാവിക നന്നാക്കൽ, പുനരുജ്ജീവന പ്രക്രിയകൾ എന്നിവയ്ക്കു വിധേയമാകുന്നു.
ജലാംശം: രാത്രി സമയമാണ് ജലാംശം നൽകാൻ ഏറ്റവും അനുയോജ്യം. ഫേസ് പായ്ക്ക് നീക്കം ചെയ്തതിനുശേഷം, ചർമ്മത്തിന്റെ മൃദുത്വവും ജലാംശവും നിലനിർത്താൻ രാത്രി മുഴുവൻ പ്രവർത്തിക്കുന്ന ഒരു മോയ്‌സ്ചറൈസർ പുരട്ടാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇതിലൊന്ന് കൈയ്യിലുണ്ടെങ്കിൽ മുഖക്കുരു പമ്പ കടക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us