/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-fi4-2025-10-18-10-38-00.jpg)
Happy Diwali 2025: ദീപാവലി ആശംസകൾ 2025
Happy Diwali 2025 Wishes, Photos, Status: ഇരുളിന്മേൽ വെളിച്ചത്തിൻ്റെയും തിന്മയ്ക്ക് മേൽ നന്മയുടെയും വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി അഥവാ ദീപാലി. 'ദീപങ്ങളുടെ നിര' എന്നാണ് ഈ വാക്കിനർത്ഥം. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ ഒരുപോലെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഈ ദിനം തുലാമാസത്തിലെ അമാവാസി നാളിലാണ് വരുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-4-2025-10-18-10-39-19.jpg)
14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ സന്തോഷസൂചകമായി അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് വരവേറ്റതിൻ്റെ ഓർമ്മ പുതുക്കലാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. എന്നാൽ ദക്ഷിണേന്ത്യയിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിൻ്റെ ആഘോഷമായാണ് പ്രധാനമായും കണക്കാക്കുന്നത്.
Also Read: സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happi-diwali-2025-1-2025-10-18-10-39-34.jpg)
ദീപാവലി ദിനത്തിൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മൺചിരാതുകൾ തെളിയിക്കുകയും വർണ്ണാഭമായ രംഗോലികൾ ഒരുക്കുകയും ചെയ്യുന്നത് പതിവാണ്. ഐശ്വര്യത്തിനായി ലക്ഷ്മി ദേവിയെയും ഗണപതിയെയും ഈ ദിവസം പൂജിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-2-2025-10-18-10-40-14.jpg)
Also Read: ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറാം
പരസ്പരം മധുര പലഹാരങ്ങൾ കൈമാറിയും പുതുവസ്ത്രങ്ങൾ ധരിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷങ്ങൾ കൊഴുപ്പിക്കുന്നത്. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സന്തോഷം പങ്കുവെക്കാനുമുള്ള ഒരു നല്ല അവസരം കൂടിയാണ് ഈ ദീപാവലി.
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-3-2025-10-18-10-40-39.jpg)
Also Read: ദീപാവലി ഒരുക്കത്തിൽ നാടും നഗരവും; ചിത്രങ്ങൾ
പ്രധാനപ്പെട്ട ദീപാവലി പലഹാരങ്ങൾ
ദീപാവലി ആഘോഷത്തിന് മധുരം പകരുന്നതിൽ പലഹാരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.
- മൈസൂർ പാക്ക്: കടലമാവും നെയ്യും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഇത് ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
- ഗുലാബ് ജാമുൻ: ഖോയയിൽ ഉണ്ടാക്കി പഞ്ചസാര സിറപ്പിൽ മുക്കിയെടുക്കുന്ന ഈ പലഹാരം എല്ലാവർക്കും പ്രിയങ്കരമാണ്.
- ഹൽവ: വിവിധ രൂപങ്ങളിൽ തയ്യാറാക്കുന്ന ഹൽവയും ദീപാവലി വിഭവങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.
അതിരസം, മുറുക്ക്, ലഡ്ഡു തുടങ്ങിയ പലഹാരങ്ങളും ഈ സമയത്ത് വീടുകളിൽ തയ്യാറാക്കാറുണ്ട്.
Also Read: ഈ ദീപാവലിക്ക് കൈമാറാം സ്നേഹ സന്ദേശങ്ങൾ
മധുരം കൈമാറുന്നതിനൊപ്പം പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകളും നേരാം:
- "ഇരുൾ മായട്ടെ, വെളിച്ചം പടരട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!"
- "സ്‌നേഹ വെളിച്ചം നിറയട്ടെ, ഐശ്വര്യവും സമൃദ്ധിയും വിളങ്ങട്ടെ. ദീപാവലി ആശംസകൾ."
- "ദീപാവലിയുടെ ഈ ശുഭ വേളയിൽ നിങ്ങൾക്ക് എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ! ദീപാവലി ആശംസകൾ"
- "പ്രകാശത്തിൻ്റെ തിളക്കം പോലെ നിങ്ങളുടെ ജീവിതം ശോഭനമാകട്ടെ. ഹൃദയം നിറഞ്ഞ ദീപോത്സവ ആശംസകൾ."
- "മധുരം നുണഞ്ഞും ദീപം തെളിയിച്ചും ഈ ഉത്സവം ആഘോഷിക്കൂ. സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ!"
Read More: ദീപാവലി: പ്രാധാന്യം, ഐതിഹ്യം, തീയതി, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.