/indian-express-malayalam/media/media_files/2025/10/17/diwali-wishes-2025-fi-2025-10-17-16-42-05.jpg)
Happy Diwali 2025: ദീപാവലി ആശംസകൾ 2025
Happy Diwali 2025 Wishes, Photos, Status: ഇന്ത്യയിലെ ഏറ്റവും വർണ്ണാഭമായതും പ്രാധാന്യമർഹിക്കുന്നതുമായ ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി അഥവാ ദീപങ്ങളുടെ ഉത്സവം. ഹിന്ദു, ജൈന, സിഖ് മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഈ ദിനം, വെളിച്ചം ഇരുട്ടിന്റെ മേൽ നേടിയ വിജയത്തിൻ്റെ പ്രതീകമാണ്. ഈ വർഷം ഒക്ടോബർ 20നാണ് ദീപാവലി ആഘോഷിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/16/happy-diwali-2025-4-2025-10-16-16-30-04.jpg)
ദീപാവലി ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. പ്രധാനമായും, 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ സന്തോഷ സൂചകമായാണ് ദീപങ്ങൾ തെളിയിച്ച് ആളുകൾ ഈ ദിനം ആഘോഷിക്കുന്നത്. കൂടാതെ, അസുരനായ നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിൻ്റെ ഓർമ്മകളും ദീപാവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Also Read: സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/16/happy-diwali-2025-9-2025-10-16-16-30-44.jpg)
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദീപാവലി. ഓരോ ദിവസത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-3-2025-10-17-10-39-14.jpg)
ധൻതേരസ്: ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മീദേവിയെ ആരാധിക്കുകയും പുതിയ പാത്രങ്ങൾ, സ്വർണ്ണം, വെള്ളി എന്നിവ വാങ്ങുകയും ചെയ്യുന്നു.
നരക ചതുർദശി: ദുഷ്ടശക്തികളെ അകറ്റാനായി പുലർച്ചെ എണ്ണ തേച്ചുള്ള കുളിയും പടക്കം പൊട്ടിക്കലുമെല്ലാം ഈ ദിവസത്തെ പ്രത്യേകതയാണ്.
Also Read: ദീപാവലി ഒരുക്കത്തിൽ നാടും നഗരവും; ചിത്രങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-5-2025-10-17-10-39-57.jpg)
ലക്ഷ്മി പൂജ (പ്രധാന ദിവസം): ഈ ദിവസമാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലക്ഷ്മി പൂജ നടത്തുന്നത്. മൺചിരാതുകളും വർണ്ണവിളക്കുകളും കത്തിച്ച് വീടും പരിസരവും അലങ്കരിക്കുന്നു.
ഭായി ദൂജ്: സഹോദര സ്നേഹത്തിൻ്റെ ആഘോഷമാണിത്.
Also Read: ഈ ദീപാവലിക്ക് കൈമാറാം സ്നേഹ സന്ദേശങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-2-2025-10-17-10-39-00.jpg)
ദീപാവലി കേവലം വിളക്കുകൾ തെളിക്കുന്നതിലുപരി, കുടുംബബന്ധങ്ങളെ ദൃഢമാക്കാനും സന്തോഷം പങ്കുവെക്കാനുമുള്ള ഒരവസരം കൂടിയാണ്. ഈ പുണ്യദിനത്തിൽ നമുക്കും വെളിച്ചം പരത്തി, സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഒരു നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.
Read More: ദീപാവലി: പ്രാധാന്യം, ഐതിഹ്യം, തീയതി, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.