scorecardresearch

Happy Diwali 2025 Wishes, Photos, Status: സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ നേരാം

Happy Diwali 2025 Wishes Images Quotes Status Wallpaper Messages Photos: പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം കൂടിയാണ് ഓരോ ദീപാവലി ദിനവും മുന്നോട്ട് വയ്ക്കുന്നത്. ഈ അവസരത്തിൽ പ്രിയപ്പട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുത്.

Happy Diwali 2025 Wishes Images Quotes Status Wallpaper Messages Photos: പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം കൂടിയാണ് ഓരോ ദീപാവലി ദിനവും മുന്നോട്ട് വയ്ക്കുന്നത്. ഈ അവസരത്തിൽ പ്രിയപ്പട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുത്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Diwali 2025 FI

Happy Diwali 2025: ദീപാവലി ആശംസകൾ 2025

Happy Diwali 2025 Wishes Images Quotes Status Wallpaper Messages Photos: ദീപങ്ങളുടെ ഉത്സമാണ് ദീപാവലി. ഈ വർഷം ഒക്ടോബർ 20നാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.

Advertisment
Happy Diwali 2025 1
Happy Diwali 2025: ദീപാവലി ആശംസകൾ 2025

ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി. 'തമസോ മാ ജ്യോതിർ ഗമയ' (ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സന്ദേശമുയർത്തിപ്പിടിച്ച്, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

Also Read: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

Happy Diwali 2025 2
Happy Diwali 2025: ദീപാവലി ആശംസകൾ 2025

ഒരു ദിവസം ദേവലോകത്ത് എത്തിയ നരകാസുരൻ ഇന്ദ്രന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകളും കൈക്കലാക്കി. ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തു. ഭഗവാൻ നരകാസുരനെ വധിക്കുമെന്ന് ഇന്ദ്രനു വാക്കു കൊടുത്തു. ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഡനായി പ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുർദശിയായിരുന്നു. അർധരാത്രി കഴിഞ്ഞതോടെ ഭഗവാ൯ നരകാസുരനെ വധിച്ചു. നരകാസുരന്റെ വധത്തിൽ സന്തോഷം കൊണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കിയെന്നാണ് ഐതിഹ്യം.

Advertisment

Also Read: ഈ ദീപാവലിക്ക് കൈമാറാം സ്നേഹ സന്ദേശങ്ങൾ

Happy Diwali 2025 3
Happy Diwali 2025: ദീപാവലി ആശംസകൾ 2025

ശ്രീരാമനും സീതയും 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിന്റെയും മറ്റു ചിലർ 12 വർഷത്തെ വനവാസത്തിന് ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിന്റെയും പ്രതീകമായാണ് ചിലർ ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.

Happy Diwali 2025 4
Happy Diwali 2025: ദീപാവലി ആശംസകൾ 2025

ദീപാവലി സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ്. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതുപോലെ, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് വിശ്വാസം. അഞ്ച് ദിവസങ്ങളിലായാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

Happy Diwali 2025 5
Happy Diwali 2025: ദീപാവലി ആശംസകൾ 2025

ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഈ ദിപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

Read More: ദീപാവലി: പ്രാധാന്യം, ഐതിഹ്യം, തീയതി, അറിയേണ്ടതെല്ലാം

Diwali Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: