/indian-express-malayalam/media/media_files/2025/10/17/happi-diwali-2025-photos-fi-1-2025-10-17-13-12-15.jpeg)
പൂനെയിൽ അംബിൽ ഓധയിലെ റോഡിന് ഇരുവശവുമായി വിൽപനയ്ക്ക് വച്ചിരിക്കുന്ന ലാൻ്റേണുകൾ Photograph: (ചിത്രം: അരുൾ ഹൊറിസോൺ)
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-photos-1-2025-10-17-13-14-01.jpeg)
Happy Diwali 2025: ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി. 'തമസോ മാ ജ്യോതിർ ഗമയ' (ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സന്ദേശമുയർത്തിപ്പിടിച്ച്, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. 2025-ൽ ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത് ഒക്ടോബർ 20 തിങ്കളാഴ്ചയാണ്. മിക്ക പ്രദേശങ്ങളിലും ഇത് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-photos-2-2025-10-17-13-14-01.jpeg)
ധൻതേരസ് (ധനത്രയോദശി): വീടുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കി അലങ്കരിക്കുന്നു. സ്വർണ്ണം, വെള്ളി, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ഐശ്വര്യദായകമായി കരുതുന്നു. ധന്വന്തരിയെയും കുബേരനെയും ആരാധിക്കുന്നു.
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-photos-3-2025-10-17-13-14-01.jpeg)
നരക ചതുർദശി (ചോട്ടി ദീപാവലി): പുലർച്ചെ എണ്ണ തേച്ച് കുളിക്കുന്ന അഭ്യംഗ സ്നാനം പ്രധാനമാണ്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-photos-4-2025-10-17-13-14-01.jpeg)
ലക്ഷ്മി പൂജ ( ദീപാവലി): ലക്ഷ്മിദേവിയെയും ഗണപതിയെയും പൂജിച്ച് ഐശ്വര്യം നേടുന്നു. മൺചിരാതുകളും (ദിയകൾ) വർണ്ണ വിളക്കുകളും കൊണ്ട് വീടുകൾ പ്രകാശപൂരിതമാക്കുന്നു. മധുരപലഹാരങ്ങൾ കൈമാറുന്നതും പടക്കം പൊട്ടിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങളാണ്.
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-photos-5-2025-10-17-13-14-01.jpeg)
ഭായി ദൂജ്: സഹോദര-സഹോദരി ബന്ധത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങാണിത്. സഹോദരിമാർ സഹോദരങ്ങൾക്കായി പ്രാർത്ഥനകൾ നടത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.