scorecardresearch

ചർമ്മത്തിൽ ചുളിവുകൾ കണ്ടു തുടങ്ങിയോ? എങ്കിൽ ഈ ശീലങ്ങൾ ശ്രദ്ധിക്കാം

ഫെയ്സ്മാസ്ക്കുകളും സൺസ്ക്രീനും മാത്രമല്ല നിങ്ങളുടെ ദൈനംദിന ശീലങ്ങളും ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് അറിയാമോ?

ഫെയ്സ്മാസ്ക്കുകളും സൺസ്ക്രീനും മാത്രമല്ല നിങ്ങളുടെ ദൈനംദിന ശീലങ്ങളും ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് അറിയാമോ?

author-image
Lifestyle Desk
New Update
Habits That Fasten Skin Ageing

ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കാൻ ധാരാളം വെള്ളം കുടിക്കണം | ചിത്രം: ഫ്രീപിക്

പ്രായം കൂടും തോറും ചർമ്മത്തിലും വ്യത്യാസങ്ങൾ ഉണ്ടാവും. അകാല വാർധക്യത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ് മുഖത്തെ ചുളിവുകളും പാടുകളും. ഇത് ഒഴിവാക്കുന്നതിന് ശരിയായ പരിചരണം ആവശ്യമാണ്. വെളിച്ചെണ്ണ, കറ്റാർവാഴ, ബദാം എണ്ണ തുടങ്ങി ഒട്ടനവധി ചേരുവകൾ ഇതിന് ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ പലതും ചർമ്മാരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് അറിയാമോ?

Advertisment

കഴിക്കുന്ന ഭക്ഷണം മുതൽ ഉറക്കം വരെ ചർമ്മ പരിചരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. അത് എന്തൊക്കെയെന്ന് അറിയാമോ?

കുടിക്കുന്ന വെള്ളത്തിൻ്റെ അളവ്

ശരീരത്തിന് ആവശ്യമായ ജലാംശം ലഭ്യമായില്ലെങ്കിൽ അതിൻ്റെ മാറ്റം മുഖത്തു തന്നെ പ്രകടമാകും. കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും, കൊളജൻ്റെ ഉത്പാദനത്തിനും ഇത് ആവശ്യമാണ്. അതിനാൽ മതിയായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.

പുകവലി 

അമിത പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കും. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കാം.

Advertisment

അമിതമായി വെയില്‍ ഏല്‍ക്കുന്നത്

കാലാവസ്ഥ ഏതായാലും സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്. അമിതമായി വെയിൽ ഏൽക്കുകയും എന്നാൽ സൺസ്ക്രീൻ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുന്നത് ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാക്കുകയേ ഉള്ളൂ. കാരണം സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 

ഉറക്കക്കുറവ് 

ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം. ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിയൊരുക്കും. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറമാണ് ഇതിൻ്റെ പ്രധാന ലക്ഷണം. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

Habits That Fasten Skin Ageing
ഉറക്ക കുറവ് അകാലവാർധക്യ ലക്ഷണങ്ങൾ സൃഷ്ടിച്ചേക്കും | ചിത്രം: ഫ്രീപിക്

മോശം ഭക്ഷണശീലം 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി കഴിക്കുന്നത് തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ സമീകൃതമായ ആഹാരശീലം പിൻതുടരാം. 

മദ്യപാനം 

അമിത മദ്യപാനവും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.

വ്യായാമക്കുറവ്

വ്യായാമക്കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് വ്യായാമം സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: