/indian-express-malayalam/media/media_files/2025/09/15/tips-to-remove-bad-odour-from-washing-machine-fi-2025-09-15-16-55-24.jpg)
വാഷിംഗ് മെഷീൻ വൃത്തിയാക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഗ്രാമപ്രദേശങ്ങളിൽ പോലും അതിൻ്റെ ഉപയോഗം വർധിച്ചിട്ടുണ്ട്. ദൈനംദന ജോലികൾ വേഗത്തിലാക്കുന്നതിൽ വാഷിംഗ് മെഷീന് സുപ്രധാന പങ്കുണ്ട്. ആഴ്ചയിൽ 3 നാല് തവണയെങ്കിലും ഇത് തുടർച്ചയായി ഉപയോഗിക്കാറുണ്ട്. വൃത്തിയാക്കാതെ പതിവായി ഇത് ഉപയോഗിക്കുന്നത് പെട്ടെന്ന് കേടാകുന്നതിനും കാരണമായേക്കും.
Also Read: അടുക്കളയിലെ ദുർഗന്ധം മുതൽ തുണിയിലെ കറ അകറ്റാൻ വരെ; ഒരു മുറി നാരങ്ങയുടെ ഈ ഉപയോഗങ്ങൾ അറിയാമോ?
ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിലും, ഉപയോഗിക്കുന്ന ഡിറ്റർജൻ്റിന് ക്വാളിറ്റി ഇല്ലെങ്കിലും മെഷീനിൽ നിന്നും ദുർഗന്ധം വമിച്ചേക്കാം. അതിൽ തന്നെ വീണ്ടും തുണി കഴുകുന്നതിലൂടെ ദുർഗന്ധം അതിലേയ്ക്കു പടർന്നു പിടിച്ചേക്കാം. അതിനാൽി വാഷിംഗ് മെഷീൻ വൃത്തിയായി സൂക്ഷിക്കാം. അതിന് അധികം പണം ചെലവാക്കേണ്ടതില്ല.
ചേരുവകൾ
- ഗ്രാമ്പൂ - 1 കഷണം
- നാരങ്ങാത്തൊലി - 4
- വെള്ളം - 2 ലിറ്റർ
Also Read: അടുക്കള സിങ്കിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടോ? എങ്കിലിനി ഇങ്ങനെ ചെയ്തു നോക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/09/15/tips-to-remove-bad-odour-from-washing-machine-1-2025-09-15-16-56-41.jpg)
Also Read: ലോഷനുകൾ വാങ്ങിക്കൂട്ടേണ്ട, ഇതുണ്ടെങ്കിൽ ഇനി അടുക്കളയിലെ ദുർഗന്ധം പമ്പ കടക്കും
തയ്യാറാക്കുന്ന വിധം
- പിഴിഞ്ഞെടുത്ത നാരങ്ങ ഉണക്കി സൂക്ഷിക്കാം. രണ്ട് ലിറ്റർ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ആലം ചേർക്കാം. ഒപ്പം ഉണങ്ങിയ നാരങ്ങ തൊലി കൂടി ചേർക്കാം.
- വെള്ളം നന്നായി തിളപ്പിച്ചതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യാം. അത് തണുക്കാൻ മാറ്റി വയ്ക്കാം.
- തയ്യാറാക്കിയ ഈ മിശ്രിതം വാഷിംഗ് മെഷീനിൻ്റെ ഡിറ്റർജൻ്റ് കമ്പാർട്ടുമെൻ്റിലേയ്ക്ക് ഒഴിക്കാം. ബാക്കിയുള്ള ലായനി ഡ്രമ്മിലേയ്ക്ക് ഒഴിക്കാം.
- ശേഷം വാഷിംഗ് മെഷീൻ 15 മുതൽ 20 മിനിറ്റ് വരെ പ്രവർത്തിപ്പിക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ 15 മിനിറ്റ് കൂടി മെഷീൻ പ്രവർത്തിപ്പിക്കാം.
- ആ സൈക്കിൾ പൂർത്തിയായതിനു ശേഷം മെഷീൻ ഓഫ് ചെയ്ത് വായുസഞ്ചാരത്തിനായി അതിൻ്റെ വാതിൽ തുറന്നിടാം. ഇത് ദുർഗന്ധം ഉള്ളിൽ തടഞ്ഞു നിൽക്കുന്ന സാഹചര്യം ഒഴിവാക്കും.
Read More: നല്ലെണ്ണ കൈയ്യിലുണ്ടോ? എങ്കിൽ കൊതുകിനെ തുരത്താൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.