scorecardresearch

Kitchen Cleaning Tips: അടുക്കള സിങ്കിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടോ? എങ്കിലിനി ഇങ്ങനെ ചെയ്തു നോക്കൂ

How to Keep Kitchen Clean Tips: ദുർഗന്ധം വമിക്കുന്ന അടുക്കള സിങ്ക് ശ്രദ്ധിക്കാതെ പോകരുത്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണത്. ദിവസങ്ങളോളം സിങ്ക് വൃത്തിയോടെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

How to Keep Kitchen Clean Tips: ദുർഗന്ധം വമിക്കുന്ന അടുക്കള സിങ്ക് ശ്രദ്ധിക്കാതെ പോകരുത്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണത്. ദിവസങ്ങളോളം സിങ്ക് വൃത്തിയോടെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kitchen Sink Cleaning FI

അടുക്കള സിങ്ക് വൃത്തിയോടെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്

Kitchen Cleaning Tips: വീട്ടിലെ പ്രധാനപ്പെട്ട ഇടമാണ് അടുക്കള, ഏറ്റവും സജീവമായിരിക്കുന്ന ഇടവും ഇതാണ്. ഭക്ഷണാവശിഷ്ടങ്ങളും പുകയും കരിയും കൊണ്ട് വൃത്തിഹീനമായ അടുക്കള ആരും ആഗ്രഹിക്കില്ല. അതിനാൽ ദിവസവും അവിടം വൃത്തിയായി സൂക്ഷിക്കണം. 

Advertisment

Also Read: കറപിടിച്ച് തുരുമ്പിച്ച ഗ്യാസ് സ്റ്റൗ ഇനി പുതുപുത്തനാക്കാം, ഇത് 5 പൊടിക്കൈകൾ

വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും പ്രയാസമുള്ളത് അടുക്കളയിലെ സിങ്കാണ്. ദിവസവം പലവിധ വസ്തുക്കളാണ് ഇതിലൂടെ പുറന്തള്ളപ്പെടുന്നത്. അവ കുഴലിടുക്കുകളിൽ തടഞ്ഞു നിന്ന് ദുർഗന്ധത്തിന് കാരണമാകും. ദിവസം കഴിയുന്തോറും ഈ ദുർഗന്ധം അടുക്കളയിലും മുറിക്കുള്ളിലും പരക്കും. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട. അടുക്കള സിങ്ക് വൃത്തിയോടെയും സുഗന്ധത്തോടെയും സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. 

നാരങ്ങ 

നാരങ്ങയുടെ തൊലി വലിച്ചെറിയുന്നതിനു പകരം അത് മാറ്റി വയ്ക്കാം. അതിലേയ്ക്ക് ഉപ്പ് പുരട്ടി സിങ്കിൽ  സ്ക്രബ് ചെയ്യാം. അരമണിക്കൂറിനു ശേഷം വൃത്തിയായി കഴുകാം. 

Advertisment

Also Read: ഇനി വെള്ളം കെട്ടിനിൽക്കില്ല, അടുക്കള സിങ്കിലേയ്ക്ക് ഇവ ഒഴിക്കാതിരിക്കൂ

Kitchen Sink Cleaning 1
കൃത്യമായ ഇടവേളകളിൽ സിങ്കും പൈപ്പും വൃത്തിയാക്കണം | ചിത്രം: ഫ്രീപിക്

വിനാഗിരി

ഒരു കപ്പ് വെള്ളത്തിൽ 3 കപ്പ് വിനാഗിരി ചേർക്കാം. അതിലേയ്ക്ക് കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് സിങ്കിലേയ്ക്ക് ഒഴിച്ച് കഴുകാം. 

പെപ്പർമിൻ്റ് ഓയിൽ

സിങ്ക് വൃത്തിയായി കഴുകിയതിനു ശേഷം അൽപം പെപ്പർമിൻ്റ് ഓയിൽ വിതറി കൊടുക്കാം. ഇത് വെള്ളത്തിൽ കലർത്തി ഇടയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്. 

Also Read: ലോഷനുകൾ വാങ്ങിക്കൂട്ടേണ്ട, ഇതുണ്ടെങ്കിൽ ഇനി അടുക്കളയിലെ ദുർഗന്ധം പമ്പ കടക്കും

നാഫ്തലിൻ ഗുളിക

സിങ്ക് വൃത്തിയായി കഴുകിയതിനു ശേഷം നാഫ്തലിൻ ഗുളികകൾ അതിലേയ്ക്ക് ഇടാം. ഇത് ദിവസങ്ങളോളം സുഗന്ധം നിലനിർത്തും. 

ബ്ലീച്ചിങ് പൗഡർ

സിങ്കിലേയ്ക്ക് ബ്ലീച്ചിങ് പൗഡറിടാം. തുടർന്ന് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇത് കുഴലുകളിലെ തടസ്സം നീക്കം ചെയ്ത് ദുർഗന്ധം അകറ്റും. 

Read More:

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: