scorecardresearch

ലോഷനുകൾ വാങ്ങിക്കൂട്ടേണ്ട, ഇതുണ്ടെങ്കിൽ ഇനി അടുക്കളയിലെ ദുർഗന്ധം പമ്പ കടക്കും

വീടിൻ്റെ മറ്റെല്ലാ മുറികളും എന്നതുപോലെ തന്നെ അടുക്കളയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അതിന് ഒരുപാട് കാര്യങ്ങളൊന്നും വേണ്ട ഈ ഒരൊറ്റ് മിശ്രിതം തയ്യാറാക്കി ഉപയോഗിച്ചാൽ മതി

വീടിൻ്റെ മറ്റെല്ലാ മുറികളും എന്നതുപോലെ തന്നെ അടുക്കളയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അതിന് ഒരുപാട് കാര്യങ്ങളൊന്നും വേണ്ട ഈ ഒരൊറ്റ് മിശ്രിതം തയ്യാറാക്കി ഉപയോഗിച്ചാൽ മതി

author-image
WebDesk
New Update
Kitchen Cleaning Liquid To Prevent Bad Odour

വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

ഒരു വീട്ടിലെ ഏറ്റവും സജീവമായ ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിൻ്റെയും, കരിഞ്ഞു പിടിച്ചതിൻ്റെയും, പച്ചക്കറികൾ അഴുകിയതിൻ്റെയുമൊക്കെ ഗന്ധത്താൽ നിറഞ്ഞ അടുക്കള വൃത്തിഹീനമായ വീടിൻ്റെ ഉത്തമ ഉദാഹരമാണ്. മറ്റെല്ലാ മുറികളും പോലെ തന്നെ വൃത്തിയും മനോഹരവുമാക്കി വയ്ക്കേണ്ട ഇടമാണ് അടുക്കള. 

Advertisment

വില കൂടിയ ലോഷനുകളും റൂം ഫ്രഷ്നറുകളും വാങ്ങി ഉയോഗിച്ചിട്ടും അടുക്കള സുഗന്ധപൂരിതമാക്കാൻ സാധിക്കുന്നില്ലേ. ഇങ്ങനെ പോക്കറ്റ് കാലിയാക്കുന്നകിനു പകരം ചില നുറുങ്ങു വിദ്യകൾ പരീക്ഷിച്ചു നോക്കൂ. അത്തരത്തിലൊരു പൊടിക്കൈയാണ് മഞ്ഞൾപ്പൊടി കൊണ്ട് ചെയ്യാൻ പറ്റുന്നത്. 

ചേരുവകൾ

  • മഞ്ഞൾപ്പൊടി- 1 നുള്ള്
  • കല്ലുപ്പ്- 1 നുള്ള്
  • കർപ്പൂരം- 2
  • ഷാമ്പൂ- 1 പായ്ക്കറ്റ്

തയ്യാറാക്കുന്ന വിധം

  • ഒരു ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഒരു ചെറിയ പായ്ക്കറ്റ് ഷാമ്പൂ പൊട്ടിച്ചൊഴിക്കാം.
  • ഇതിലേയ്ക്ക് കല്ലുപ്പും, മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • ശേഷം രണ്ട് കർപ്പൂര കട്ട പൊടിച്ചെടുത്തു ചേർക്കാം.
  • ഈ വെള്ളം അൽപം സമയം അടച്ചു വയ്ക്കാം. ശേഷം അടുക്കളയിലെ തറയും ക്യാബിനെറ്റുകളും ഷെൽഫും വൃത്തിയാക്കാൻ ഉപയോഗിക്കാം. 
Advertisment

അടുക്കളയിൽ മാത്രമല്ല മറ്റ് മുറികൾ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യുന്നതിനും പ്രാണി ശല്യം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഒപ്പം വീടിനുള്ളിലെ ദുർഗന്ധവും ഇത് അകറ്റും. 

Kitchen Cleaning Liquid
വീട്ടിൽ ലഭ്യമായ വസ്തുക്കൾ മാത്രം മതി ഇത് തയ്യാറാക്കാൻ  | ചിത്രം: ഫ്രീപിക്

ഈ വിദ്യകളും പരീക്ഷിച്ചു നോക്കൂ

നാരങ്ങ

കുറച്ച് വെള്ളം ഒരു പാനിലെടുത്ത് നാരങ്ങ ചേർത്തു തിളപ്പിക്കാം. റിഫ്രഷിങായിട്ടുള്ള മണം ഈ സമയത്ത് അടുക്കളയിൽ പരക്കും.

വിനാഗിരി

വിനാഗിരിയും വെള്ളവും തുല്യ അളവിലെടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. അമിതമായ ദുർഗന്ധം ഉണ്ടാകുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യാം.

കറുവാപ്പട്ട അല്ലെങ്കിൽ ഗ്രാമ്പൂ

വെള്ളത്തിലേയ്ക്ക് കറുവാപ്പട്ടയോ ഗ്രാമ്പൂവോ ചേർത്ത് നന്നായി തിളപ്പിക്കാം. ഇത് മുറിക്കുള്ളിൽ സുഗന്ധം നിറയ്ക്കുന്നതിന് സഹായിക്കും.

Read More:

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: