/indian-express-malayalam/media/media_files/2025/06/09/stTcBEIAOSwy6cAeJeaH.jpg)
വേപ്പിലയും കർപ്പൂരവും ഉപയോഗിച്ച് ഫ്ലോർ ക്ലീനിർ വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
പലരും അടുക്കള വൃത്തിയാക്കാൻ കടയിൽ നിന്നും വില കൂടിയ ഫ്ലോർ ക്ലീനിങ് അല്ലെങ്കിൽ സർഫസ് ക്ലീനിങ് ലായനികളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അവ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം, കെമിക്കലുകൾ ചേർക്കാതെ
പല കുപ്പികളിൽ വ്യത്യസ്ത നിറങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന ഫ്ലോർ ക്ലീനറുകളാണോ സ്ഥിരമായി നിങ്ങൾ ഉപയോഗിക്കാറുള്ളത്? താൽക്കാലികമായ ഒരു പരിഹാരം നൽകും എന്നല്ലാതെ അവ പോക്കറ്റ് കാലിയാക്കുകയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്തരം വില കൂടിയ ഉത്പന്നങ്ങൾ ഫലം മെച്ചപ്പെടുത്താൻ പല തരം രാസവസ്തുക്കളും അവയിൽ ചേർത്തിട്ടുണ്ടാകും. ഇത് അലർജികൾക്ക് കാരണമായേക്കും.
Also Read: അടുക്കളയിലെ പഴയീച്ച ശല്യം കുറയ്ക്കാൻ ഇത്രമാത്രം ചെയ്താൽ മതി
ഇത്തരം ക്ലീനിങ് ലിക്വിഡുകളും വീട്ടിൽ തയ്യാറാക്കാം എന്ന് നിങ്ങൾക്ക് അറിയാമോ? അടുക്കള പോലെയുള്ള ഇടങ്ങളിൽ ഫ്രെഷ് സുഗന്ധം നിറച്ച് ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ അവ സഹായിക്കും. മാത്രമല്ല അവയിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ അലർജികളെ പേടിക്കേണ്ട.
ഇത്തരം ഫ്ലോർ ക്ലീനിറുകൾ തയ്യാറാക്കാൻ ഒരു പിടി ആര്യവേപ്പിലയും കുറച്ച് കർപ്പൂരവും മതിയാകും.
Also Read: അടുക്കളയിലും മുറിക്കുള്ളിലും പല്ലി ശല്യമുണ്ടോ? തുരത്താൻ ചില മാർഗങ്ങൾ ഇതാ
/indian-express-malayalam/media/media_files/2025/06/09/bSIeYuws7jTUsPS75ay7.jpg)
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ ആര ലിറ്റർ വെള്ളമെടുക്കാം.
- അതിലേയ്ക്ക് 4 ആര്യവേപ്പില തണ്ടോടെ ചേർക്കാം.
- വെള്ളം 300 മില്ലിയായി വറ്റുന്നതു വരെ നന്നായി തിളപ്പിക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ വെയ്ക്കാം. ഇത് അരിച്ചെടുക്കാം.
- മറ്റൊരു പാത്രത്തിൽ അല ലിറ്റർ വെള്ളത്തിലേയ്ക്ക് മൂന്ന് കർപ്പൂര കട്ടകൾ പൊടിച്ചു ചേർക്കാം.
- അതിലേയ്ക്ക് ഒരു പായ്ക്കറ്റ് ഷാമ്പൂ ചേർത്തിളക്കിയോജിപ്പിക്കാം.
- ഇത് വേപ്പില വെള്ളത്തിലേയ്ക്ക് ഒഴിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
Also Read: അടുക്കളയിലെ ചെറുപ്രാണികളെ തുരത്താം, ഇത്ര മാത്രം കൈയ്യിൽ കരുതൂ
ഉപയോഗിക്കേണ്ട വിധം
അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കാൻ ഇത് വെള്ളത്തിൽ കലർത്തണം. അര ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഈ മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കോട്ടൺ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തറ തുടയ്ക്കാം. ഇത് ഒരു മികച്ച അണുനാശിനിയാണ്. മിക്ക പ്രാണികൾക്കും വേപ്പിലയുടെയും കർപ്പൂരത്തിൻ്റെയും ഗന്ധം സഹിക്കാൻ കഴിയില്ല. അതിനാൽ ദിവസങ്ങളോളം അടുക്കള വൃത്തിയോടെയും ഫ്രെഷായും സൂക്ഷിക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പഴകിയ ഭക്ഷണങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്.
- ദിവസവും ഭക്ഷണം പാകം ചെയ്തതിനു ശേഷം അടുക്കള വൃത്തിയാക്കാൻ മറക്കരുത്.
- ഓറഞ്ചിൻ്റെ തൊലി ഉണക്കിയത്, ഏലയ്ക്ക പൊടിച്ചത് എന്നിവയൊക്കെ മുറിക്കുള്ളിൽ വയ്ക്കുന്നത് അടുക്കളയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും.
Read More: അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ ഈ വിദ്യകൾ പ്രയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us