/indian-express-malayalam/media/media_files/2025/09/07/mosquito-bite-fi-2025-09-07-13-20-39.jpg)
കൊതുകു ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/07/tips-to-get-rid-of-mosquito-1-2025-09-07-13-21-05.jpg)
ഈച്ചയും പ്രാണികളും മാത്രമല്ല മഴക്കാലമായാൽ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് കൊതുകുകളാണ്. നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് പരത്തുന്ന വൈറസുകളുടെ വ്യാപനം വർധിപ്പിച്ചിട്ടുണ്ട്. വീടിൻ്റെ പരിസരത്തു മാത്രമല്ല മുറിക്കുള്ളിലും കയറിക്കൂടുന്ന ഇക്കൂട്ടാർ രാത്രിയും പകലും എന്നില്ലാതെ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കും.
/indian-express-malayalam/media/media_files/2025/09/07/tips-to-get-rid-of-mosquito-2-2025-09-07-13-21-05.jpg)
കൊതുകിനെ തുരത്താനുള്ള റിപ്പല്ലൻ്റുകൾ കടകളിൽ ലഭ്യമാണ്. എന്നാൽ അവ ആരോഗ്യത്തിന് ഗുണകമല്ല. കെമിക്കലുകൾ അടങ്ങിയ ഈ ലിക്വിഡുകൾക്കു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈകൾ ട്രൈ ചെയ്യൂ. അതിൽ ഒന്നാണ് നല്ലെണ്ണ.
/indian-express-malayalam/media/media_files/2025/09/07/tips-to-get-rid-of-mosquito-from-home-3-2025-09-07-13-21-05.jpg)
ചേരുവകൾ
നല്ലെണ്ണ, ഗ്രാമ്പൂ, മഞ്ഞൾപ്പൊടി
/indian-express-malayalam/media/media_files/2025/09/07/tips-to-get-rid-of-mosquito-from-home-4-2025-09-07-13-21-05.jpg)
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീസ്പൂണും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. എണ്ണ തിളച്ചു വരുമ്പോൾ അടുപ്പണയ്ക്കാം.
/indian-express-malayalam/media/media_files/2025/09/07/tips-to-get-rid-of-mosquito-from-home-5-2025-09-07-13-21-05.jpg)
ഉപയോഗിക്കേണ്ട വിധം
ഒരു കോട്ടൺ തുണി നീളത്തിൽ ചെറുതായി കീറിയെടുത്തു തിരിപോലെ ചുരുട്ടാം. ഇത് തയ്യാറാക്കിയ എണ്ണയിൽ മുക്കി വയ്ക്കാം. രാത്രിയിൽ തിരി കത്തിച്ച് മുറിയിൽ വയ്ക്കാം.
/indian-express-malayalam/media/media_files/2025/05/16/mTz12VkLC174eh9VpLU4.jpg)
ഗുണങ്ങൾ
കൊതുകിനെ മാത്രമല്ല ഈച്ച ശല്യം കുറയ്ക്കാനും ഇത് ഗുണകരമാണ്. ഗ്രാമ്പൂ സുഗന്ധവാഹിയാണ്. ഇത് കത്തിച്ചു വയ്ക്കുന്നതിലൂടെ മുറിക്കുള്ളിലും സുഗന്ധം പരക്കും. കൊതുകുകൾ അത് അസഹനീയമായ ഗന്ധമാണ്. അതിനാൽ അതിവേഗം പുറത്തു കടക്കും. കൂടാതെ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.