/indian-express-malayalam/media/media_files/P1RQkjWKXUVkTg9tsUGc.jpg)
(ചിത്രം : ഫ്രീപിക്)
നായകൾ മനുഷ്യരുടെ ഉറ്റ സൂഹൃത്താണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഈ വാദത്തെ സാധൂകരിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു നായയെ വളർത്തുകയും, അതിനെ പരിപാലിക്കുകയും ചെയ്യുന്ന 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളിൽ 'ഡിമൻഷ്യ' പിടിപെടാനുള്ള സാധ്യത, നായയെ വളർത്താത്തവരെ അപേക്ഷിച്ച് 40 ശതമാനം കുറവാണെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, ഡിമെൻഷ്യ എന്താണെന്ന് മനസ്സിലാക്കാം.
ഓർമകൾ നഷ്ടപ്പെടുന്നു, ഭാഷാ ബുദ്ധിമുട്ട്, ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന പ്രശ്‌നങ്ങൾ, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന രോഗാവസ്ഥയാണ് ഡിമൻഷ്യ.
ടോക്കിയോ മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെറന്റോളജി, ജാപ്പനീസ് നഗരത്തിലെ 12,000 നിവാസികൾക്കിടയിൽ നടത്തിയ പഠനം അനുസരിച്ച്, ഒരു നായയെ വളർത്തുന്നത് പ്രായമായവർ വീടിനു പുറത്തിറങ്ങുന്നത് വർദ്ധിപ്പിക്കുകയും മനുഷ്യർ മറ്റു മനുഷ്യരുമായുള്ള കൂടുതൽ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ മസ്തിഷ്ക വ്യായാമം നൽകുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള 55 ദശലക്ഷം ആളുകൾ ഇപ്പോൾ ഡിമെൻഷ്യയുമായി ജീവിക്കുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പരിഗണിക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്.
ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ നായ്ക്കൾ എങ്ങനെ സഹായിക്കും?
സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഹസാബിൻ ഡോർഡി പറയുന്നത്, "നായ്ക്കളുമായി ഇടപഴകുന്നത് സമ്മർദ്ദം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും, സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കും. ഇവയെല്ലാം വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നതിനും അറിയപ്പെടുന്ന ഘടകങ്ങളാണ്."
കൂടാതെ, മൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ ലഭിക്കുന്ന, വൈകാരിക പിന്തുണയും, ജീവിത ശൈലിയും മാനസിക നിലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാം. ഇത് വൈജ്ഞാനിക തകർച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ടെന്ന് മെഹസാബിൻ കൂട്ടിച്ചേർത്തു.
നായയെ വളർത്തുന്നതിലൂടെ, സജീവമായ ജീവിതശൈലിയും മെച്ചപ്പെട്ട രക്തചംക്രമണവും പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും മസ്തിഷ്ക കോശങ്ങളുടെ വളർച്ചയും പരിപാലനവും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു, ഇവയെല്ലാം വൈജ്ഞാനിക ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
"പാർക്കുകളിൽ നടക്കുക, മറ്റു നായകളുടെ ഉടമകളെ കണ്ടുമുട്ടുക തുടങ്ങിയ കാര്യങ്ങൾ വൈജ്ഞാനിക ഉത്തേജനത്തിനും വൈകാരിക ക്ഷേമത്തിനും കാരണമാകും, ഇവ രണ്ടും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും," മെഹസാബിൻ പറഞ്ഞു.
മാത്രമല്ല, നായകളുമായുള്ള ഇടപെടൽ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഓക്സിടോസിൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, മൃഗങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുമെന്ന് മെഹസാബിൻ ഡോർഡി പറഞ്ഞു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us