scorecardresearch

തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ഇതാ ഒരു രഹസ്യക്കൂട്ട്

ടാനും, കറുത്തപാടുകളും, അമിത എണ്ണ മയവും മൂലം മോശമായ ചർമ്മാവസ്ഥയാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇനി അതിനുള്ള പരിഹാരം വീട്ടിൽ തന്നെ ചെയ്യാം

ടാനും, കറുത്തപാടുകളും, അമിത എണ്ണ മയവും മൂലം മോശമായ ചർമ്മാവസ്ഥയാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇനി അതിനുള്ള പരിഹാരം വീട്ടിൽ തന്നെ ചെയ്യാം

author-image
Lifestyle Desk
New Update
Vitamin C Serum For Glowing Skin FI

ചർമ്മ പരിചരണത്തിന് വിറ്റാമിൻ സി | ചിത്രം: ഫ്രീപിക്

മുഖക്കുരു, ടാൻ, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങി ചർമ്മ പ്രശ്നങ്ങൾ തന്നെ നിരവധിയാണ്. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളുടെ സ്വാധീനം തടയാൻ സഹായിക്കുന്നു. ഒപ്പം വാർധക്യ ലക്ഷണങ്ങളെ തടഞ്ഞു നിർത്തും.  അതുകൊണ്ടാണ്, ചർമ്മസംരക്ഷണത്തിൽ  വിറ്റാമിൻ സി സെറം പ്രധാനമാണ്.  വിപണിയിൽ നിന്ന് വാങ്ങുന്ന സെറത്തിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകും. എന്നാൽ പകരം ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. 

Advertisment

Also Read: ഇതിലൊന്ന് കൈയ്യിലുണ്ടെങ്കിൽ മുഖക്കുരു പമ്പ കടക്കും

വിറ്റാമിൻ സിയുടെ ഗുണങ്ങൾ

  • അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുന്നു. 
  • മൃതകോശങ്ങൾ നീക്കം ചെയ്യും. 
  • കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുന്നു.
  • പിഗ്മെന്റേഷൻ കുറയ്ക്കുന്നു.
  • വീക്കം കുറയ്ക്കുന്നു
  • സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുന്നു.

ചേരുവകൾ

  • വിറ്റാമിൻ സി പൗഡർ- 1 സ്പൂൺ 
  • റോസ് വാട്ടർ- 8 സ്പൂൺ  
  • ഗ്ലിസറിൻ- 1 സ്പൂൺ 
  • വിറ്റാമിൻ ഇ കാപ്സ്യൂളുകൾ- 2 

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ കുപ്പിയിൽ വിറ്റാമിൻ സി പൊടിയെടുക്കാം. അതിലേയ്ക്ക് റോസ് വാട്ടർ ഒഴിച്ചിളക്കി യോജിപ്പിക്കാം. ശേഷം ഗ്ലിസറിൻ, വിറ്റാമിൻ ഇ ക്യാപ്സൂൾ എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിക്കാം. 

Advertisment

Also Read: മുഖം തിളങ്ങും, കാപ്പിപ്പൊടിയിൽ ഇവ രണ്ടും ചേർത്തു പുരട്ടൂ

സൂക്ഷിക്കേണ്ട വിധം

തയ്യാറാക്കിയ ഈ സെറം നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്തി സൂക്ഷിക്കാം. ഫ്രിഡ്ജിൽ വച്ചാൽ 15 മുതൽ 20 ദിവസം വരെ ഇത് കേടാകാതിരിക്കും. 

Also Read: രാവിലെയോ രാത്രിയോ, ഫെയ്സ്പാക്ക് ഉപയോഗിക്കാൻ അനുയോജ്യമായ സമയം ഏതാണ്?

ഉപയോഗിക്കേണ്ട വിധം

  • രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകാം. ശേഷം ടോണർ പുരട്ടാം. തുടർന്ന സെറത്തിൽ നിന്നും ഏതാനും തുള്ളിയെടുത്ത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 
  • ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ പിഗ്മൻ്റേഷനും, കറുത്ത പാടുകളം, നേർത്ത വരകളും, ചുളിവുകളും ഇല്ലാത്ത തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇത് ആദ്യമായി ഉപയോഗിക്കുന്നവർ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. എന്തെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ നേരിട്ടാൽ ഇത് ഉപയോഗിക്കാതിരിക്കുക. കൂടുതൽ സംശയങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ സഹായം തേടാം.

Read More: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ഒരു സ്പൂൺ കടലമാവ് മതി, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: