scorecardresearch

എപ്പോഴും ഫോണിലാണോ കളി? ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ഫോണുകളിലും മറ്റു ഡിജിറ്റൽ സ്ക്രീനുകളിലും അമിതമായി സമയം ചെലവഴിക്കുന്നത് നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്

ഫോണുകളിലും മറ്റു ഡിജിറ്റൽ സ്ക്രീനുകളിലും അമിതമായി സമയം ചെലവഴിക്കുന്നത് നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്

author-image
Lifestyle Desk
New Update
Head posture

ശരിയായ രീതിയിൽ ഇരിക്കാനുള്ള ചില മാർഗ്ഗങ്ങൾ (ചിത്രം: ഫ്രീപിക്)

സാങ്കേതിക വിദ്യ കൈയ്യാളുന്ന ഡിജിറ്റൽ യുഗത്തിൽ, മൊബൈൽ ഫോണിലും, ലാപ്ടോപ്പിലും സമയം ചിലവിടരുതെന്ന് പറയുന്നത് തികച്ചും നിർഫലമാണ്. എന്നാൽ ഇങ്ങനെ ഫോണുകളിലും മറ്റ് ഡിജിറ്റൽ സ്ക്രീനുകളിലും സമയം ചിലവഴിക്കുന്നത് നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് ഫോണുകളിൽ കണ്ണുംനട്ട് തല താഴ്ത്തിയിരിക്കുന്നത്. 

Advertisment

കഴുത്ത് വേദന, തലവേദന, തോളു വേദന, നട്ടെല്ലിന്റെ ഫ്ലക്സിബിലിറ്റി കുറയൽ, ദീർഘകാല നട്ടെല്ല് പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് ഒക്കെ ഈ കുമ്പിട്ടിരിക്കൽ കാരണമാവും.  "ഇത് മൊത്തത്തിലുള്ള ശരീരഘടനയെ ബാധിക്കുകയും പേശികളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും," പോഷകാഹാര വിദഗ്ധയും യോഗ പരിശീലകയുമായ ജൂഹി കപൂർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 

ദീർഘനേരം സ്‌മാർട്ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ നോക്കിയിരിക്കുന്നത്, നട്ടെല്ലിന്റെ അലൈൻമെന്റിനെ ബാധിക്കുന്നു. "ഇങ്ങനെ തല മുന്നിലേക്ക് ആക്കി, ഒത്തിരിനേരം ഇരിക്കുന്നത്, കഴുത്ത്, മുതുകിലെ പേശികൾ എന്നിവയ്ക്ക് അധികമായ ആയാസം നൽകുന്നു. ഇത് അസ്വസ്ഥത, വേദന, ദീർഘകാല പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. കൃത്യമായ ഇരുപ്പിനും കഴുത്തിന്റെ ആരോഗ്യത്തിനും നട്ടെല്ലുമായി യോജിക്കുന്ന തരത്തിലുള്ള ഒരു ന്യൂട്രൽ ഹെഡ് പൊസിഷൻ നിലനിർത്തേണ്ടത് അത്യാവശ്യമാണ്," ഫിറ്റ്‌നസ് വിദഗ്ധയായ ഗരിമ ഗോയൽ വിശദീകരിച്ചു.

ശരിയായ രീതിയിൽ ഇരിക്കാനുള്ള ചില മാർഗ്ഗങ്ങൾ

തലയും നട്ടെല്ലും കൃത്യമായി ക്രമീകരിക്കുക: തല നട്ടെല്ലിന് നേരേ ഒരു ന്യൂട്രൽ പൊസിഷനിൽ ക്രമീകരിക്കുക.

Advertisment

കസേരയിൽ ചാരി ഇരിക്കുക: ഹാന്റ് റെസ്റ്റുകളിൽ, രണ്ടു കൈകളും ഉയർത്തി വച്ച് കസേരയിൽ കൃത്യമായി ചാരി ഇരിക്കുക.

കാലുകൾ തറയിൽ ഉറപ്പിച്ച് ഇരിക്കുക: കാലുകൾ തറയിൽ ഉറപ്പിച്ച് നട്ടെല്ലിന് പിന്തുണ നൽകുന്ന രീതിയിൽ ഇരിക്കുക.

സ്ക്രീൻ ഉയർത്തുക:  ദീർഘനേരം താഴേക്കോ മുകളിലോ നോക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കമ്പ്യൂട്ടർ മോണിറ്ററോ ഉപകരണമോ കണ്ണിന് സമാന്തരമായ ഉയരത്തിൽ ക്രമീകരിക്കുക.

ഇടവേളകൾ എടുക്കുക: ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നതും, സ്ട്രെച്ച് ചെയ്യുന്നതും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതും സ്റ്റിഫ്നെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സുഖാസന, തഡാസനം, ഗോമുഖാസനം തുടങ്ങിയ ചില യോഗാസനങ്ങൾ പരിശീലിക്കുന്നത് ശരീരത്തെ ബാധിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് പരിരക്ഷിക്കാൻ സഹായിക്കുമെന്ന് ഗരിമാ ഗോയൽ നിർദേശിച്ചു.

Check out More Lifestyle Articles Here 

Mobile Phone Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: