/indian-express-malayalam/media/media_files/tt4HAmU5WkQZt8Bhk28t.jpg)
വിവാഹ ക്ഷണക്കത്ത്
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ജൂലൈ 12 നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്.
രണ്ടു വ്യത്യസ്ത ഡിസൈനുകളിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യത്തേത് വിവിഐപികൾക്ക് വിഐപികൾക്കും വേണ്ടിയുള്ളതാണ്. ചുവപ്പ് പെട്ടിയുടെ രൂപത്തില്‍ ഡിസൈന്‍ ചെയ്ത പെട്ടി തുറന്നാൽ ഉള്ളില്‍ ചെറിയൊരു ക്ഷേത്രം കാണാം. ഒപ്പം വിഷ്ണു മന്ത്രവും കേൾക്കാം. പെട്ടിക്ക് അകത്ത് സിൽവർ നിറത്തിലുള്ള വലിയൊരു പുസ്തക രൂപത്തിലുള്ള പെട്ടിക്ക് അകത്താണ് ക്ഷണക്കത്തുള്ളത്.
ഓരോ പേജ് തുറക്കുമ്പോൾ ഹിന്ദു ദൈവങ്ങളും ചിത്രങ്ങളും കാണാം. ക്ഷണക്കത്തിനൊപ്പം അംബാനി കുടുംബത്തിന്റെ ഒരു എഴുത്തും ഉണ്ട്. മറ്റൊരു ബോക്സിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹമാണ്. ഒരു പൗച്ചിൽ കശ്മീരിലെ കലാകാരന്മാർ പ്രത്യേകം എംബ്രോയിഡറി വർക്കുകൾ ചെയ്ത കശ്മീരി ഷോളും അതിഥികൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. അതിഥികള്‍ക്കായുള്ള നിരവധി സമ്മാനങ്ങളും ക്ഷണക്കത്തിനൊപ്പമുണ്ട്.
Anant Ambani's wedding invitation. pic.twitter.com/Qs0rTAWjXt
— Mukesh Ambani ᴾᵃʳᵒᵈʸ (@AmbaniHu) June 27, 2024
രണ്ടാമത്തെ ക്ഷണക്കത്തിൽ മനോഹരമായി ഡിസൈൻ ചെയ്ത പെട്ടിക്കുള്ളിലാണ് ക്ഷണക്കത്തുള്ളത്. പെട്ടി തുറക്കുമ്പോൾ ഡിസൈൻ ചെയ്ത മറ്റൊരു ഓറഞ്ച് പെട്ടി കാണാം. പെട്ടിക്കു പുറത്തായി വിഷ്ണു ഭഗവാന്റെ ചിത്രം കാണാം. പെട്ടി തുറക്കുമ്പോൾ വിഷ്ണു മന്ത്രം കേൾക്കാം. അകത്ത് വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പെട്ടിക്ക് അകത്ത് സിൽവർ നിറത്തിലുള്ള വലിയൊരു പുസ്തക രൂപത്തിലുള്ള പെട്ടിക്ക് അകത്താണ് ക്ഷണക്കത്തുള്ളത്.
#WATCH | Video of wedding invitation card of Anant Ambani and Radhika Merchant as shared by one of the card recepients pic.twitter.com/zTas6pjsUM
— ANI (@ANI) June 27, 2024
ക്ഷണക്കത്ത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ക്ഷണക്കത്തിന് അംബാനി കുടുംബം കോടികൾ ചെലവിട്ടതായാണ് റിപ്പോർട്ടുകൾ. മൂന്നു ദിവസം നീണ്ടുനിൽക്കുന്നതാണ് അനന്തിന്റെ വിവാഹ ആഘോഷം. ശുഭ് വിവാഹ്, ശുഭ് ആശിര്‍വാദ്, മംഗള്‍ ഉത്സവ് എന്നിങ്ങനെയാണ് ചടങ്ങുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.