/indian-express-malayalam/media/media_files/ykWZjrn7GwoCwyNJgc55.jpg)
പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് കൈകാലുകളിലെയും മുഖത്തെയും കരുവാളിപ്പ്. പലപ്പോഴും അമിതമായ സൂര്യപ്രകാശം കൊള്ളുന്നതാണ് സൺ ടാനിലേക്കു നയിക്കുന്നത്. കാലക്രമേണ ചർമത്തിലെ സ്വാഭാവിക നിറം മങ്ങുകയും ചെയ്യും.
സൺ ടാൻ വന്നാൽ പലരും നേരെ ബ്യൂട്ടിപാർലറിലേക്ക് ചെന്ന് കെമിക്കൽ ചികിത്സകളും ഫേഷ്യലുകളുമൊക്കെ പരീക്ഷിക്കുന്നതും കാണാം. എന്നാൽ പാർശ്വഫലങ്ങൾ അധികമില്ലാതെ, വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് സൺടാൻ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. അത്തരമൊരു ബ്യൂട്ടി ടിപ്സ് പരിചയപ്പെടുത്തുകയാണ് നടി പ്രിയങ്ക ചോപ്ര.
കടലമാവ്, തൈര്, മഞ്ഞൾപ്പൊടി, നാരങ്ങ, പാൽ എന്നിവയാണ് ഇതിനു ആവശ്യമായ ചേരുവകൾ. ഇവയെല്ലാം നന്നായി ഇളക്കിയോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി കരുവാളിപ്പുള്ള ശരീരഭാഗങ്ങൾ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക. നല്ല രീതിയിലുള്ള വ്യത്യാസം പ്രകടമാവും. നല്ല രീതിയിൽ ടാൻ ഉള്ളവർ ആഴ്ചയിൽ രണ്ടു തവണ എന്ന രീതിയിൽ ഈ പാക്ക് ശരീരത്തിൽ തേച്ചു പിടിപ്പിക്കുക.
Read More
- 2.75 ലക്ഷത്തിന്റെ ബോഡികോൺ ഗൗണിൽ മിന്നിത്തിളങ്ങി ജാൻവി കപൂർ
- 5 മിനിറ്റിൽ നവ്യയെ പോലെ സിംപിളായി ഒരുങ്ങാം, വീഡിയോ കാണൂ
- നരച്ച മുടി കറുപ്പിക്കാം, ഈ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
- തലമുടിയുടെ ആരോഗ്യത്തിന് അവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് അറിയാമോ?
- ഈ ഫെയ്സ്പാക്ക് ചർമ്മത്തിന് തിളക്കം നൽകുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us