/indian-express-malayalam/media/media_files/2024/10/16/CAYoJ5qP8ASPEA8uQuBX.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
82-ാം പിറന്നാളാഘോഷത്തിന് മാറ്റ് കൂട്ടാൻ തൻ്റെ ഇഷ്ട വണ്ടി സ്വന്തമാക്കി അമിതാഭ് ബച്ചൻ. കാർ കളക്ഷൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ബോളിവുഡ് നടന്മാർ. സുഹൃത്തുകൾക്കും മറ്റ് പ്രിയപ്പെട്ടവർക്കും കോടികൾ വിലമതിക്കുന്ന വണ്ടികളാണ് താരങ്ങൾ സമ്മാനമായി നൽകാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തനാണ് ബിഗ് ബി. ബച്ചൻ തൻ്റെ പിറന്നാളിന് ഇഷ്ടപ്പെട്ട വണ്ടി സ്വന്തമാക്കാറാണ് പതിവ്. ഇത്തവണ പിറന്നാളാഘോഷങ്ങൾക്കു പിന്നാലെ ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.
പ്രീമിയം പെയിൻ്റ് ഓപ്ഷനോടു കൂടിയ ടു- ടോൺ ഓക്‌സൈഡ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള കാറ് ഇനി ബച്ചന് സ്വന്തം. 12.3 ഇഞ്ച് ഇൻഫോടെയ്ൻമൻ്റ് സ്ക്രീൻ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റിയറിൽ 5.5 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവയാണ് ബിഎംഡബ്ല്യു i7 ൻ്റെ ഇൻ്റീരിയർ. പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കായി ബിൽറ്റ് ഇൻ ആമസോൺ ഫയർ ടിവി സബിതം 31. 3 ഇഞ്ച് കെ റെസല്യൂഷൻ തിയറ്റർ സ്ക്രീനും കാറിൻ്റെ മറ്റ് സവിശേഷതകളാണ്.
സെക്കൻഡ് ഹാൻഡ് ഫിയറ്റ മുതൽ റോൾസ് റോയ്സ് വരെ
കാറുകളോടുള്ള ബച്ചൻ്റെ പ്രിയം അത്ര രഹസ്യമല്ല. ഫിയറ്റ് 1100 എന്ന ചെറിയ സെക്കൻഡ് ഹാൻഡ് കാറിൽ നിന്നാണ് ഇത്തരം വണ്ടികളുടെ കളക്ഷൻ ബച്ചൻ തുടങ്ങിയത്. 'സാത് ഹിന്ദുസ്ഥാനി' എന്ന തൻ്റെ ആദ്യത്തെ സിനിമയുടെ വിജയത്തിനു ശേഷമാണ് ആ കാർ താൻ വാങ്ങിയതെന്ന് അമിതാഭ് ബച്ചൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ബച്ചൻ്റെ കരിയറിലെ സുപ്രധാന വഴിത്തിരിവ് രേഖപ്പെടുത്തുവാൻ ആയിരുന്നു അത്.
'ഏകലവ്യ'യുടെ റിലീസിനു ശേഷം നന്ദി സൂചകമായി സംവിധായകൻ വിനോദ് ചോപ്ര ബച്ചന് ഒരു റോൾസ് റോയ്സ് സമ്മാനമായി നൽകിയിരുന്നു. എന്നാൽ വിനോദിൻ്റെ മാതാവ് അതിൽ സന്തുഷ്ടയായിരുന്നില്ല. വിനോദിൻ്റെ അമ്മ തന്നെയാണ് അമിതാഭ് ബച്ചന് കാറിൻ്റെ താക്കോൽ നൽകിയത്. ആ സമയം നീല നിറത്തിലുള്ള മാരുതി വാനായിരുന്നു സംവിധായകന് സ്വന്തമായുണ്ടായിരുന്നത്. സ്വന്തമായി ഒരു കാർ വാങ്ങുന്നതിനു പകരം ഏറെ വില നൽകി ബച്ചന് കാർ വാങ്ങി നൽകിയതിന് അമ്മ വഴക്കു പറഞ്ഞതായി ഒരു അഭിമുഖത്തിൽ വിനോദ് സൂചിപ്പിച്ചിട്ടുണ്ട്.
ലാൻഡ് റോവർ, ബെൻ്റ്ലി, മിനികൂപ്പർ എന്നിവയൊക്കെയാണ് ബച്ചൻ കളക്ഷനിൽ ഉൾപ്പെടുന്ന മറ്റ് വാഹനങ്ങൾ.
Read More
- 'ഹാപ്പി ബർത്ത് ഡേ ദാദാജി': ബിഗ് ബിക്ക് പിറന്നാൾ ആശംസകളുമായി കൊച്ചുമകൾ ആരാധ്യ
- കടൽ തീരത്തെ ആഡംബര ഭവനം, കോടികൾ വിലമതിക്കുന്ന കാർ കളക്ഷൻ: സിനിമയിലും ജീവിതത്തിലും സ്റ്റാറായി വിജയ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- 3 മില്ല്യൺ ഡോളർ വിലമതിക്കുന്ന ബില്യണയർ വാച്ച് ധരിച്ച് സൽമാൻ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.