/indian-express-malayalam/media/media_files/SOhcYv2VLIFQdnPRhtWF.jpg)
വിജയ്
ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോർഡ് ഇതുവരെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പേരിലായിരുന്നു. 250 കോടി രൂപയായിരുന്നു ഷാരൂഖിന്റെ പേരിലുള്ള റെക്കോർഡ് പ്രതിഫല തുക. എന്നാൽ ഇപ്പോൾ ഷാരൂഖിനെയും പിന്നിലാക്കിയിരിക്കുകയാണ് ദളപതി വിജയ്. 'ദളപതി 69' എന്ന ചിത്രത്തിനു വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലമാണ് നിലവിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
500 രൂപ പ്രതിഫലത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ദളപതിയിലേക്ക്
500 രൂപയായിരുന്നു ആദ്യ സിനിമയിലെ വേഷത്തിന് വിജയ്ക്ക് പ്രതിഫലമായി ലഭിച്ചത്. വിജയിയുടെ പിതാവ് എസ്. എ. ചന്ദ്രശേഖറാണ് ഇത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 1992 ലാണ് വിജയ് നായകനായി ആദ്യം അരങ്ങേറ്റം കുറിച്ചത്. 'നാളയെ തീര്‍പ്പ്' എന്ന ചിത്രത്തിലായിരുന്നു അത്.
ഇപ്പോൾ 275 കോടി രൂപയോളമാണ് തൻ്റെ ഏറ്റവും പുതിയ സിനിമക്കായി വിജയ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയിയുടെ മൊത്തം സ്വത്തുക്കളുടെ മൂല്യം 474 കോടി വരുമെന്നാണ് ഫോര്‍ബ്സിന്‍റെ കണക്കുകള്‍ പറയുന്നത്. പതിറ്റാണ്ടുകളുടെ കഷ്ടപ്പാടും അധ്വനവുമാണ് ജോസഫ് വിജയ് എന്ന സാധാരണക്കാരനെ ദളപതി വിജയ് എന്ന തലത്തിലേക്ക് എത്തിച്ചത്.
അമേരിക്കൻ നടൻ ടോം ക്രൂസും ദളപതിയും തമ്മിലുള്ള ബന്ധം എന്താണ്?
നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ചെന്നൈ നീലങ്കരയിലെ കടൽത്തീരത്ത് അത്യാകർഷകമായ ബംഗ്ലാവാണ് താരത്തിനുള്ളത്. അമേരിക്കൻ നടനായ ടോം ക്രൂസിൻ്റെ പ്രശസ്തമായ ബീച്ച് ഹൗസിൻ്റെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.
റോൾസ് റോയ്സ് മുതൽ ലെക്സസ് ലെറ്റസ്റ്റ് മോഡൽ വരെ; അത്ഭുതപ്പെടുത്തുന്ന കാർ കളക്ഷൻ
അഭിനയം കഴിഞ്ഞാൽ ഒരുപക്ഷേ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് കാറുകളോടുള്ള താൽപ്പര്യമായിരിക്കും. കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാർ കളക്ഷനാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്.
അതിൽ തന്നെ ഏറ്റവും വിലമതിക്കുന്നത് റോൾസ് റോയ്സ് ഗോസ്റ്റാണ്. ഏകദേശം 2.5 കോടി രൂപയാണ് അതിൻ്റെ വില. ഇതു കൂടാതെയാണ് അടുത്തിടയ്ക്ക് ജാപ്പനീസ് നിർമാതാക്കളായ ലെക്സസിൻ്റെ എൽ എം 350 എച്ച് എം വിപി വാഹനം കൂടി സ്വന്തമാക്കിയത്. രാജ്യത്തെ എം വി പി കളിൽ ഏറ്റവും വില കൂടിയ സീരിസാണിത്. ബിഎംഡബ്യൂ എക്സ് 5 എക്സ് 6, ഓഡി എ8 എൽ, റേഞ്ച് റോവർ, ഫോർഡ് മുസ്താങ്, എന്നിവയാണ് താരത്തിൻ്റെ കളക്ഷനിലുള്ള മറ്റ് ലക്ഷ്വറി കാറുകൾ.
പ്രതിഫലവും മറ്റ് നേട്ടങ്ങളും
തൻ്റെ ഏറ്റവും പുതിയ സിനിമക്കായി കോടികളാണ് വിജയ് കൈപ്പറ്റുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.
നടൻ എന്ന രീതിയിൽ മാത്രമല്ല പിന്നണി ഗായകനായും വിജയ് ശ്രദ്ധ നേടിയിട്ടുണ്ട്. 'രസികൻ' എന്ന ചിത്രത്തിൽ ഗായിക ചിത്രക്കൊപ്പം 'ബംബായ് സിറ്റി സിക്ക റൊട്ടി' എന്ന ഗാനം താരം ആലപിച്ചിരുന്നു. 'സച്ചിൻ' എന്ന ചിത്രത്തിൽ വിജയ് പാടിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു . 'തുപ്പാക്കി', 'തലൈവ' എന്നിങ്ങനെ കുറച്ചധികം സിനിമകളിൽ വിജയ് ഗാനം ആലപിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us