/indian-express-malayalam/media/media_files/i3TV5X8BNikQkqyuKP2b.jpg)
മുഖക്കുരുവും, കറുത്തപാടുകളും എന്നതുപോലെ തന്നെ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മുടികൊഴിച്ചിൽ. ചർമ്മ സംരക്ഷണത്തോളം തന്നെ പ്രാധാന്യം തലമുടിയ്ക്കും നൽകേണ്ടതുണ്ട്. സ്ത്രീകളും പുരുഷൻമാരും ഒരു പോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ, വരണ്ട തലയോട്ടി എന്നിവ. ശ്രദ്ധിച്ചില്ല എങ്കിൽ കാലാവസ്ഥ അനുസരിച്ച് ഇതിൻ്റെ കാഠിന്യവും ഏറും, പ്രത്യേകിച്ച് മഴക്കാലത്ത്.
അന്തരീക്ഷത്തിലെ ഈർപ്പം മുടിയുടെ ആരോഗ്യത്തിന് തികച്ചും വെല്ലുവിളിയാണ്. ജോലിക്കായും മറ്റും പുറത്തേയ്ക്കു പോകുന്നതിനാൽ ഈർപ്പത്തോടൊപ്പം വിയർപ്പു കൂടി ചേരുമ്പോൾ ഫംഗസ് ബാധകൾ പോലെയുള്ളവയ്ക്ക് കാരണമാകുന്നു. ഇതാണ് താരനിലേയ്ക്കു നയിക്കുന്നത്. സ്ഥിരമായി അത്തരം പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഈ ഹെയർ മാസക് ഒന്ന് ട്രൈ ചെയ്തു നോക്കൂ
ചേരുവകൾ
- കറ്റാർവാഴ
- വെളിച്ചെണ്ണ
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കറ്റാർവാഴയിൽ നിന്നും ജെൽ മാത്രം ഒരു ബൗളിലേയ്ക്ക് എടുക്കുക. ജെൽ മാത്രമായി വിപണിയിലും ലഭ്യമാണ്. ഇതിലേയ്ക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്തിളക്കുക. തലയോട്ടിയിലും തലമുടിയിലും ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. പതിനഞ്ചു മിനിറ്റിനു ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
ഗുണങ്ങൾ
കറ്റാർ വാഴയിൽ ആന്റിഓക്സിഡന്റുകൾ, ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും ഇത് ഗുണം ചെയ്യും. സ്വഭാവികമായ ഈർപ്പം നിലനിർത്തി തലയോട്ടി വരണ്ടു പോകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നു. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ തലമുടിയുടെ തിളക്കവും മൃദുത്വവും നിലനിർത്തുന്നു.
Read More
- സാരി ഇനി കോർസെറ്റ് സ്റ്റൈലിലും, തമന്നയുടെ ട്രെൻഡിങ് ലുക്ക്
- കോടികളുടെ ആസ്തി, അനുഷ്ക ധരിച്ചത് ഇത്രയും വില കുറഞ്ഞ വസ്ത്രമോ?
- മുഖക്കുരുവിൽ നിന്നും മോചനമില്ലേ? ഈ പോഷകത്തിൻ്റെ കുറവാകാം കാരണം
- കാൽപാദങ്ങളിലെ കറുപ്പ് നിറം അകറ്റാൻ 3 പൊടിക്കൈകൾ
- കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാം, പരിഹാരം വീട്ടിൽ തന്നെയുണ്ട്
- ഇന്ത്യൻ ബാർബിയെ കണ്ടിട്ടില്ലാത്തവർ തീർച്ചയായും സാറ അലി ഖാൻ്റെ ചിത്രങ്ങൾ കാണൂ
- ഗ്രീൻ ഔട്ട്ഫിറ്റിൽ അവാർഡ് നിശയിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.