/indian-express-malayalam/media/media_files/Osn1P2F0EuvwBl4RWPma.jpg)
ആലിയ ഭട്ട്
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ വിസ്മയങ്ങളിലൊന്നാണ് മെറ്റ് ഗാല. ഇന്ത്യയിൽനിന്നും ഒട്ടനവധി സെലിബ്രിറ്റികൾ മെറ്റ് ഗാല റെഡ്കാർപെറ്റിൽ എത്താറുണ്ട്. ബോളിവുഡി നടി ആലിയ ഭട്ട് ഇത്തവണയും റെഡ്കാർപെറ്റിൽ എത്തി. ഇത്തവണ സബ്യാസാചി ഡിസൈൻ ചെയ്ത സാരിയിലാണ് ആലിയ എത്തിയത്.
ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പേസ്റ്റൽ ബ്ലൂ ഷീർ സാരിയാണ് ആലിയ തിരഞ്ഞെടുത്തത്. സിൽക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ സാരിയിൽ ചെയ്തിട്ടുണ്ട്. 23 അടി നീളമുള്ള സാരി നിർമ്മിക്കാൻ 163 കരകൗശല വിദഗ്ധർ 1965 മണിക്കൂർ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. രത്നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബൺ ഹെയർസ്റ്റൈലായിരുന്നു ആലിയ തിരഞ്ഞെടുത്തത്.
ആലിയയുടെ റെഡ്കാർപെറ്റ് ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. അതുപോലെ തന്നെ റെഡ്കാർപെറ്റ് വോക്കിന് ആലിയ വാങ്ങിയ പ്രതിഫലവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം റെഡ്കാർപെറ്റിൽ എത്താൻ ആലിയ വാങ്ങിയത് 75,000 ഡോളർ (ഏകദേശം 63 ലക്ഷം) ആണ്.
ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഫാഷൻ പരിപാടികളിൽ ഒന്നാണ് മെറ്റ് ഗാല. മ്യൂസിയത്തിനകത്തെ കാഴ്ചകൾ കാണാൻ ഒരാൾക്ക് ടിക്കറ്റിനായി നൽകേണ്ടി വരിക ലക്ഷങ്ങളാണ്. റിപ്പോർട്ടുകൾ പ്രകാരം 62 ലക്ഷം രൂപയാണ് മെറ്റ് ഗാലയിലെ ഒരു ടിക്കറ്റിന്റെ വില. പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനാണ് ഈ തുക നൽകേണ്ടത്.
പ്രശസ്ത കമ്പനികളും ഡിസൈൻ ഹൗസുകളുമാണ് ടിക്കറ്റുകൾ കൂടുതലും വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വ്യക്തിഗത സീറ്റുകൾക്കായി സെലിബ്രിറ്റികളും പണം മുടക്കാറുണ്ട്.
Read More
- സാരിയെ കടത്തിവെട്ടാൻ മറ്റൊന്നുമില്ല; മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്
- പൂന്തോട്ടം ഇറങ്ങി വന്നപോലെ; ഇഷ അംബാംനിയുടെ സാരി ഗൗൺ നിർമ്മിക്കാനെടുത്തത് 10,000 മണിക്കൂറുകൾ
- ബ്ലാക്ക് ലെഹങ്കയിൽ റോയൽ വെഡ്ഡിങ് ലുക്കിൽ സൊനാക്ഷി സിൻഹ
- കോട്ടൺ കുർത്തയും സ്ട്രിപ്ഡ് ദുപ്പട്ടയും, ഒപ്പം ക്ലാസിക് സൺഗ്ലാസും; സ്റ്റൈലിഷായി നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.