/indian-express-malayalam/media/media_files/LG2K6RosEJZtQTbezmMV.jpg)
അഹാന കൃഷ്ണ
കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ പലരിലും കണ്ടുവരാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തതും സ്ക്രീൻ ടൈം കൂടുന്നതുമാണ് പ്രധാനമായും കണ്ണിനു താഴെ കറുത്ത പാടുകൾ ഉണ്ടാകാൻ കാരണം. ഡാർക്ക് സർക്കിൾ എളുപ്പത്തിൽ മാറ്റാനുള്ള മൂന്നു വഴികളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അഹാന കൃഷ്ണ.
സ്ക്രീൻ സമയം കുറയ്ക്കുക, ജീവിതശൈലി മാറ്റങ്ങൾ, ഐ സിറം ഉപയോഗിക്കുക ഈ മൂന്നു കാര്യങ്ങൾ ഡാർക്ക് സർക്കിൾ അകറ്റുമെന്ന് തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പഴയൊരു വീഡിയോയിൽ അഹാന പറയുന്നു. മൊബൈൽ ഫോൺ, ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ സമയം ചെലവിടുന്നത് കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ക്രീൻ സമയം കുറഞ്ഞാൽ ഡാർക്ക് സർക്കിളും കുറയുമെന്ന് അഹാന പറയുന്നു.
രണ്ടാമത്തേത് നിറയെ വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, നല്ല ഉറക്കം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ചാണ് അഹാന പറഞ്ഞത്. വെള്ളം ധാരാളം കുടിക്കുന്നത് ചർമ്മത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും കൂടുതൽ ഗുണം ചെയ്യും. സമീകൃതാഹാരം കഴിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മതിയായ ഉറക്കവും വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് ഡാർക്ക് സർക്കിളുകൾ രൂപപ്പെടാൻ ഇടയാക്കും.
ഡാർക്ക് സർക്കിൾ അകറ്റാൻ മൂന്നാമതായി ഐ സിറം ഉപയോഗിക്കാനാണ് അഹാന നിർദേശിച്ചത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിന്റെ ഐ സിറം ഉപയോഗിക്കാമെന്ന് പറഞ്ഞ അഹാന തന്റെ ഇഷ്ടപ്പെട്ട ബ്രാൻഡ് ഏതാണെന്നും ആരാധകരോട് വെളിപ്പെടുത്തി. ഈ മൂന്നു കാര്യങ്ങൾ പതിവായി ചെയ്തതിലൂടെ തന്റെ ഡാർക്ക് സർക്കിളുകൾ വളരെ വേഗത്തിൽ മാറിയതായി അഹാന പറഞ്ഞു.
Read More
- മുഖം തിളങ്ങണോ? കോഫി പൗഡറും അരിപ്പൊടിയും തക്കാളിയും കൊണ്ടൊരു പാക്ക്
- മുഖക്കുരു, കാര എന്നിവ പമ്പകടക്കും, വീട്ടിൽ തയ്യാറാക്കിയ ഈ ക്രീം പുരട്ടൂ
- വേനൽ ചൂടില്‍ ചര്‍മ്മത്തെ സംരക്ഷിക്കാൻ തണ്ണിമത്തൻ സ്ട്രോബെറി സ്മൂത്തി
- മുടികൊഴിച്ചില്‍ തടയാം, വീട്ടില്‍ തയ്യാറാക്കാവുന്ന ഈ ഹെയർമാസ്ക് പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.