scorecardresearch

ഈ റമദാനിൽ നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ ചില സൂപ്പർഫുഡുകൾ

ഈ ഭക്ഷണങ്ങൾ സുഹൂറിലും ഇഫ്താർ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലവും സംതൃപ്തവുമായ റമദാൻ അനുഭവം ആസ്വദിക്കാനാകും

ഈ ഭക്ഷണങ്ങൾ സുഹൂറിലും ഇഫ്താർ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലവും സംതൃപ്തവുമായ റമദാൻ അനുഭവം ആസ്വദിക്കാനാകും

author-image
Lifestyle Desk
New Update
Ramadhan | Foods

റമാദാൻ നേമ്പുകാലം ഉർജ്ജം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ (ചിത്രം: പെക്സൽസ്)

റമദാൻ നോമ്പ് ആത്മീയ ഉണർവ് നൽകുമെങ്കിലും, ശാരീരകമായി മന്ദതയും തളർച്ചയും ഉണ്ടാക്കിയേക്കാം. എന്നാൽ ഭക്തിയെ തകർക്കാൻ അനുവധിക്കാത്ത രീതിയിൽ ക്ഷീണം അകറ്റാൻ ചില മാർഗങ്ങളുണ്ട്. സുഹൂറിലും (പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം), ഇഫ്താറിലും (സായാഹ്ന ഭക്ഷണം) സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നതിലൂടെ, ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ സാധിക്കും.

Advertisment

റമാദാൻ നേമ്പുകാലം ഉർജ്ജം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ഈന്തപ്പഴം
പരമ്പരാഗതമായി നോമ്പ് തുറക്കുന്നതിനുള്ള ഒരു പ്രധാന ഭക്ഷണമാണ് ഈന്തപ്പഴം. ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളാൽ നിറഞ്ഞ ഈന്തപ്പഴം, വേഗത്തിൽ സുസ്ഥിരമായ ഊർജ്ജം നൽകുന്നു. ഈന്തപ്പഴം പൊട്ടാസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ്. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനും ക്ഷീണം തടയാനും സഹായിക്കുന്ന ഇലക്ട്രോലൈറ്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഓട്‌സ്
ഓട്‌സ് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. രാവിലെ മുഴുവൻ ഊർജ്ജം സാവധാനത്തിൽ പുറത്തുവിടുന്നു. ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണതയോടെയും ശ്രദ്ധയോടെയും നിലനിർത്തുന്നു. നോമ്പ് കാലത്ത് സംഭവിക്കാവുന്ന ഊർജ്ജ തകരാറുകൾ ഇവ തടയുന്നു.

സരസഫലങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ശരീരത്തിലെത്തിക്കുന്ന രുചികരമായ ഭക്ഷണമാണ് സരസഫലങ്ങൾ. ഈ ആൻ്റിഓക്‌സിഡൻ്റുകൾ, ക്ഷീണത്തിന് കാരണമാകുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. സ്ടോബെറി, ബ്ലൂബെറി തുടങ്ങിയ സരസഫലങ്ങൾ തൈരിനോടൊപ്പം കഴിക്കുന്നത് ഗുണകരമാണ്. 

Advertisment

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിവിധ വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ ഗ്ലൈസോമിക് അടങ്ങിയ മധുരക്കിഴങ്ങ് ശരീരത്തിലേക്ക് സാവധാനം ഊർജ്ജം എത്തിക്കുന്നു. ഇത് ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്തുന്നതിന് ഗുണം ചെയ്യുന്നു.

ചീരയും മറ്റ് ഇലക്കറികളും
എനർജി ബൂസ്റ്ററുകളായി തോന്നില്ലെങ്കിലും, റമദാനിൽ ഊർജനില നിലനിർത്താൻ ഇലക്കറികൾ അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും ധാതുക്കളും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ആരോഗ്യകരമായ രക്തപ്രവാഹത്തിനും, കോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തിനും സഹായിക്കുന്നു.

പ്രോബയോട്ടിക്‌സ് അടങ്ങിയ തൈര്
തൈരിലെ ബാക്ടീരിയയായ പ്രോബയോട്ടിക്‌സിന് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിലും ഊർജ്ജ നിലയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈരിൽ സരസഫലങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ചേർത്ത് കഴിക്കാം.

റമദാനിൽ ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. നിർജ്ജലീകരണവും ക്ഷീണവും തടയാൻ നോമ്പ് തുറന്ന ശേഷം രാത്രി മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ഈ സൂപ്പർഫുഡുകൾ നിങ്ങളുടെ സുഹൂറിലും ഇഫ്താർ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലവും സംതൃപ്തവുമായ റമദാൻ അനുഭവം ആസ്വദിക്കാനാകും.

Read More

Ramadan Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: