/indian-express-malayalam/media/media_files/Rub5cREUVorGf99z271M.jpg)
യുവഡോക്ടറുടെ കൊലപാതകത്തെ തുടർന്ന കൊൽക്കത്തയിൽ നടന്ന പ്രതിഷേധം
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് യുവ ഡോക്ടർമാർ വെള്ളിയാഴ്ച ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രംഗത്തെത്തി. അധികൃതരുടെ ആവർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. സിബിഐ അന്വേഷണം നടക്കവേ ഡോക്ടർമാരടക്കം ആക്രമിക്കപ്പെട്ടു. ക്രമസമാധാനം തകർന്നതിന്റെ വ്യക്തമായ തെളിവാണിത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
Read More
- യുവഡോക്ടറുടെ കൊലപാതകം;മെഡിക്കൽ കോളേജ് അടിച്ചുതകർത്തു
- വനിതാ ഡോക്ടറുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
- സ്പാം ടെലിമാർക്കറ്റിങ് കോളുകൾക്ക് കൂച്ചുവിലങ്ങുമായി ട്രായ്; കമ്പനികൾക്ക് നിർദേശം
- പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി
- ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
- സുരക്ഷയില്ലെങ്കിൽ ഡ്യൂട്ടി ചെയ്യില്ല; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.