/indian-express-malayalam/media/media_files/OMUUXlE8x3RgZGx94XIG.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട്: പാലക്കാട് ചിറ്റൂർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. അടിച്ചിറ സ്വദേശി ഗായത്രിക്കാണ് (27) പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അസുഖ ബാധിതയായ മകളോടൊപ്പമാണ് ഗായത്രി ആശുപത്രിയിൽ എത്തിയത്. താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്.
നിലവിൽ ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഗായത്രിയുടെ മകളെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ശുചിമുറിയിൽ നിന്ന് ചൂൽ എടുക്കുന്നതിനിടെയാണ് കൈയ്ക്ക് പാമ്പുകടിയേറ്റതെന്ന്, വാര്‍ഡ് മെംബര്‍ പറഞ്ഞു.
ചെറിയ പാമ്പാണ് കൊയ്യിൽ കടിച്ചതെന്നും, ആശുപത്രിയിൽ വേറെയും പാമ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും വാര്‍ഡ് മെംബര്‍ പറഞ്ഞു. കുട്ടികളെ ഉൾപ്പെടെ കിടത്തി ചികിത്സിക്കുന്ന വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്, വിഷയം ഗൗരവമായി എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഗായത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More
- അദ്ദേഹം സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു, മനപ്പൂർവം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല: ആസിഫ് അലി
- ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യാ രാജേന്ദ്രൻ
- ഇന്നും മഴ തുടരും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് റെക്കോർഡ് മഴ
- മഴ പെയ്യുന്നുണ്ടെങ്കിലും പോരാ!
- സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിലും കോട്ടയത്തും വീശിയടിച്ച് കൊടുങ്കാറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.