scorecardresearch

മഴ പെയ്യുന്നുണ്ടെങ്കിലും പോരാ!

സംസ്ഥാനത്ത് കാലവർഷത്തിൽ 27 ശതമാനം കുറവാണ് ഇതുവരെ രേഖപ്പടുത്തിയിരിക്കുന്നത്. ജൂലൈ ആദ്യവാരം മുതൽ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ നീരിക്ഷകർ കരുതിയിരുന്നതെങ്കിലും കാര്യമായ വർധനവ് ഉണ്ടായില്ല.

സംസ്ഥാനത്ത് കാലവർഷത്തിൽ 27 ശതമാനം കുറവാണ് ഇതുവരെ രേഖപ്പടുത്തിയിരിക്കുന്നത്. ജൂലൈ ആദ്യവാരം മുതൽ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ നീരിക്ഷകർ കരുതിയിരുന്നതെങ്കിലും കാര്യമായ വർധനവ് ഉണ്ടായില്ല.

author-image
Lijo T George
New Update
Kerala Rain | Monsoon | Weather

എക്‌സപ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന

തിരുവനന്തപുരം: കാലവർഷം തുടങ്ങി ഒന്നരമാസം പിന്നിടുമ്പോഴും സംസ്ഥാനത്ത് വേണ്ടത്ര മഴലഭിക്കുന്നില്ല. ജൂൺ ഒന്നുമുതൽ ജൂലൈ പത്തുവരെയുള്ള മഴയുടെ ലഭ്യതയിൽ 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂണിൽ വയനാട്ടിലാണ് ഏറ്റവും കുറവുമഴ ലഭിച്ചത്. 38ശതമാനം കുറവ്. തൊട്ടുപിന്നിൽ ഇടുക്കിയാണ്. 36ശതമാനം കുറവ്.

Advertisment

703മില്ലിമീറ്റർ മഴലഭിക്കേണ്ട സ്ഥാനത്ത് വയനാട്ടിൽ ലഭിച്ചതാകട്ടെ 436മില്ലിമീറ്റർ മഴ മാത്രമാണ്. ഇടുക്കിയിൽ735 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 474 മില്ലിമീറ്ററും.  

ജൂലൈയും കനിയുന്നില്ല
ജൂലൈ ആദ്യവാരം  ലഭിക്കേണ്ടത് 216.4 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇതുവരെ ലഭിച്ചതാകട്ടെ 139.3 മില്ലിമീറ്റർ മഴ മാത്രം. 13 ജില്ലകളിലും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ കണ്ണൂരിൽ 12 ശതമാനം് അധികമഴ ലഭിച്ചു. കണ്ണൂരിൽ 300.1 മില്ലി മീറ്റർ മഴലഭിക്കേണ്ടിടത്ത് 335.7മില്ലി മീറ്റർ അധികമായി ലഭിച്ചു.

ജൂലൈയിൽ ഇടുക്കി ജില്ലയിലാണ് മഴയുടെ ലഭ്യതയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 250.3 മില്ലി മീറ്റർ മഴലഭിക്കേണ്ട ജില്ലയിൽ ഇതുവരെ ആകെലഭിച്ചത് 69.8 മില്ലി മീറ്റർ മാത്രമാണ്. ലഭിക്കേണ്ട മഴയിൽ 72ശതമാനം കുറവാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്. എറണാകുളത്തും വയനാട്ടിലും ലഭിക്കേണ്ട മഴയുടെ നേർപകുതി പോലും ലഭിച്ചിട്ടില്ല.

Advertisment

എറണാകുളത്ത് 230.9 മില്ലി മീറ്റർ മഴലഭിക്കേണ്ടിടത്ത് ലഭിച്ചതാകട്ടെ 112.4 മില്ലി മീറ്റർ മഴമാത്രമാണ്. 51 ശതമാനം കുറവ്. വയനാട്ടിൽ 295.4 മില്ലി മീറ്റർ മഴലഭിക്കേണ്ടിടത്ത് പെയ്തത് 140.6 മില്ലി മീറ്റർ മാത്രമാണ്. 52 ശതമാനം കുറവ്. തൃശൂരിൽ 48 ശതമാനവും പത്തനംതിട്ടയിൽ 44 ശതമാനവും മഴയിൽ കുറവ് രേഖപ്പെടുത്തി.എന്നാൽ കാലവർഷത്തിൽ രാജ്യത്ത് 247.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 248.3 അധികമായി ലഭിച്ചു.

കാരണങ്ങൾ പലത്
ഉത്തരേന്ത്യയിലുൾപ്പടെ കാലവർയുടെ  ശക്തമായിട്ടും കേരളത്തിൽ ആവശ്യത്തിന് മഴലഭിക്കാത്തിന് കാരണം കേരളതീരത്ത് ന്യുനമർദ്ദപാത്തി ദുർബലമായതാണ്. കൂടാതെ കേരളതീരത്ത് കാലവർഷക്കാറ്റ് ദുർബലമായതും മഴക്കുറവിന് കാരണമായെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ കെ.രാജീവൻ പറഞ്ഞു. വരുന്ന ആഴ്ചയോടെ സംസ്ഥാനത്ത, പ്രത്യേകിച്ച് വടക്കൻകേരളത്തിൽ കാലവർഷം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

kerala rains Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: