scorecardresearch

നെഹ്റുവിന്റെ കോൺ​ഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ

വർഗ്ഗീയതയെക്കെതിരെ കേരളം ഒന്നിച്ച് പോരാടിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമാണെന്ന് കോൺഗ്രസ് മറക്കരുതെന്നും ശൈലജ

വർഗ്ഗീയതയെക്കെതിരെ കേരളം ഒന്നിച്ച് പോരാടിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമാണെന്ന് കോൺഗ്രസ് മറക്കരുതെന്നും ശൈലജ

author-image
WebDesk
New Update
bring back shailaja teacher, Pinarayi Vijayan Cabinet, Kerala new cabinet, LDF cabinet 2021, CPM ministers Kerala, Pinarayi Vijayan, K Radhakrishnan, M V Govindan, KN Balagopal, P Rajeev, PA Mohammed Riyas, V Sivan Kutty, VN Vasavan, Saji Cheriyan, R Binhu, Veena George, V Abdurahiman, ie malayalam

കെ കെ ശൈലജ (ഫയൽ ചിത്രം)

തിരുവനന്തപുരം: വടകര തിരഞ്ഞെടുപ്പിലെ വർഗ്ഗീയ വാഗ്വാദങ്ങളിൽ നിയമസഭയിൽ കോൺഗ്രസിനേയും ലീഗിനേയും കടന്നാക്രമിച്ച് കെ.കെ ശൈലജ. നെഹ്റുവിന്റെ കോൺ​ഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോയെന്ന് ചോദിച്ച ശൈലജ ജനകീയ പ്രക്ഷോഭങ്ങളെ ഫാസിസ്റ്റ് രീതിയിൽ നേരിട്ട ഇന്ദിരാഗാന്ധിയുടെ ഭരണത്തേയും ഓർമ്മിപ്പിച്ചു. വർഗ്ഗീയതയെക്കെതിരെ കേരളം ഒന്നിച്ച് പോരാടിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമാണെന്ന് കോൺഗ്രസ് മറക്കരുതെന്നും അവർ വ്യക്തമാക്കി. 

Advertisment

വടകരയിൽ നേരിട്ട വ‍ർ​ഗീയ പ്രചാരണങ്ങളെ മുൻനി‍ർത്തിയായിരുന്നു കെ കെ ശൈലജ നിയമസഭയിൽ സംസാരിച്ചത്. 'വടകരയിൽ മത്സരിച്ച ഒരാളാണ് ഞാൻ. നജീബ് കാന്തപുരം പറഞ്ഞു ഞങ്ങൾക്ക് വേണ്ടി ഗോളടിച്ച മെസി വന്നുവെന്ന്. നജീബിനോട് തർക്കിക്കാനില്ല, നല്ല ഗോൾ തന്നെ ആയിരുന്നു. പക്ഷേ ഈ ഗോൾ ലീഗിന്റെ വലയത്തിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ'- ശൈലജ തുറന്നടിച്ചു. 

മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയായി ഇടതുപക്ഷം ഒരിക്കലും വിലയിരുത്തിയിട്ടില്ല. എന്നാൽ ഒരുകാര്യം പ്രത്യകം ഓർക്കണം. ഭൂരിപക്ഷ ഹൈന്ദവ വർഗീയതയെ എതിർക്കുന്ന അതേ നിലപാടിൽ തന്നെ ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടണം. സിപിഎം ആ നിലപാടാണ് എടുത്തിട്ടുള്ളത്. എല്ലാ വർഗീയതയെയും എതി‍ർക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയണമെന്നും വടകരയിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്ന കാര്യം പരാമർശിച്ചുകൊണ്ട് ശൈലജ പറഞ്ഞു. 

തിരഞ്ഞെടുപ്പ് ലാഭത്തിനായി ലൗ ജിഹാദ് ഉണ്ട് എന്ന് ശൈലജ പറഞ്ഞതായി നവമാധ്യമങ്ങളിൽ പലരും വ്യാജമായി പ്രചരിപ്പിച്ചു. ഇത് ആരെ ബോധിപ്പിക്കാൻ വേണ്ടിയുള്ള നീക്കമായിരുന്നെന്ന് കെ കെ ശൈലജ ചോദിച്ചു. ‌ആരാണ് ഇത് ചെയ്തതെന്ന് മനസ്സിലായിട്ടുണ്ടെന്നും അവർ യുഡിഎഫിനെ കടന്നാക്രമിച്ചുകൊണ്ട് തുറന്നടിച്ചു.

Read More

Advertisment

Udf K k Shailaja Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: