scorecardresearch

Nipah Virus: നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു; സംസ്കാരം പരിശോധന ഫലം വന്നതിന് ശേഷം മതിയെന്ന് ആരോഗ്യവകുപ്പ്

ഹൃദ്രോഗിയായ ഇവരെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു

ഹൃദ്രോഗിയായ ഇവരെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു

author-image
WebDesk
New Update
Nipah virus

നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ 74 കാരിയാണ് മരിച്ചത്. മൃതദേഹം സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് പൊലീസ് മുഖേന നിർദേശം നൽകി. 

Advertisment

Also Read:പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം, നിയമം കൈയ്യിലെടുത്ത് സമരാനുകൂലികൾ

മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് ബുധനാഴ്ച മരിച്ചത്. 

ഹൃദ്രോഗിയായ ഇവരെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈറിസ്‌ക്ക് സമ്പർക്ക പട്ടികയിലാണ് ഉണ്ടായിരുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് സ്രവം പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവർക്ക് നിപ രോഗ ലക്ഷണങ്ങൾ നേരത്തെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പരിശോധനയും നടത്തിയിരുന്നില്ല.

Advertisment

Also Read:കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

അതേസമയം, നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്‌ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി ഏഴ് പേർ ചകിത്സയിൽ കഴിയുകയാണ്. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കാൻ നേരത്തെ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. 

അതേസമയം, രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ലിനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം.

Also Read: കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ച് പൊലീസിന്റെ നേത്യത്വത്തിൽ അയാളെ കണ്ടെത്താനാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. സംശയ നിവാരണത്തിന് കോൾ സെന്ററും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

Read More

ജെ.എസ്.കെ. വിവാദം; സിനിമയുടെ പേരുമാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ

Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: