/indian-express-malayalam/media/media_files/2025/06/30/jsk-controversy-high-court-2025-06-30-15-23-40.jpg)
ജെ.എസ്.കെ. വിവാദം; സിനിമയുടെ പേരുമാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ
കൊച്ചി: ജെ.എസ്.കെ. സിനിമയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിർണായക വഴിത്തിരിവ്. ചിത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ അറിയിച്ചു. ജാനികിയെന്ന് പേര് ജാനകി.വി. എന്നാക്കാമെന്നാണ് നിർമാതാക്കൾ സെൻസർ ബോർഡിനെ അറിയിച്ചത്. നേരത്തെ സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
Also Read:പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം, നിയമം കൈയ്യിലെടുത്ത് സമരാനുകൂലികൾ
സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യൽ കൂടി ചേർക്കണമെന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഈ നിർദേശം ചിത്രത്തിന്റെ നിർമാതാക്കൾ അംഗീകരിച്ചതോടെയാണ് വിവാദങ്ങൾക്ക് വിരാമമാകുന്നത്.
നേരത്തെ സിനിമയുടെ പേര് മാറ്റാൻ ബുദ്ധിട്ടുണ്ടെന്നും കോടതി രംഗങ്ങളിലെ ജാനകിയെന്നത് ഒഴിവാക്കാമെന്നുമാണ് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത്. ടീസർ നേരത്തെ ഇറങ്ങിയെന്നും ചെലവ് കൂടുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.എന്നാൽ ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ നിൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നത് .
Also Read:കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെവ്രണപ്പെടുത്തും . ക്രോസ് എക്‌സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
മലയാളമടക്കം അഞ്ചുഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നും രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ വ്രണപ്പെടുത്തും.ജാനകി എന്ന കഥാപാത്രത്തെമറ്റൊരു മതവിഭാഗത്തിൽ പെട്ടയാൾ സഹായിക്കാൻ എത്തുന്നതായി സിനിമയിൽ കാണിക്കുന്നത് ഗൂഢ ദേശത്തോടെയാണ് . രാമായണത്തിലെ സീത സഹനത്തിന്റെ പര്യായം എന്നും ജാനകി എന്ന് ഉപയോഗിക്കുക വഴി പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
Also Read:കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ
അതേസമയം, സിനിമയുടെ പേര് തീരുമാനിക്കാനുള്ള അവകാശം സംവിധായന്റേതാണന്ന് വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി. ജാനകിയെന്ന് പേരിന് ചരിത്രവുമായി ബന്ധമില്ലെന്ന് സിനിമയുടെ തുടക്കത്തിൽ കാട്ടി്ക്കൂടേയെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.
അതേസമയം, സിനിമയുടെ പേര് മാറ്റുന്നതില്‍ നിരാശയില്ലെന്ന് സംവിധായകന്‍ പ്രവീണ്‍ നരായണന്‍. സിനിമപുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണന. പേര് മാറ്റം സിനിമയുടെ ഉള്ളക്കടത്തെ ബാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു.
Read More
വടക്കൻ ജില്ലകളിൽ 5 ദിവസം ശക്തമായ മഴ; തിരുവനന്തപുരത്ത് കടലാക്രമണ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.