scorecardresearch

ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു

രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടത്

രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ

തിരുവനന്തപുരം: ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ പേരുകളോ മൊഴിയുടെ വിശദാംശങ്ങളോ പുറത്തുവരരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

Advertisment

എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ നയത്തിലെ ഡബ്ല്യുസിസി നിലപാട് മുഖ്യമന്ത്രിയെ അംഗങ്ങൾ അറിയിച്ചു. പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമ കല്ലിങ്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Read More

Wcc Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: