/indian-express-malayalam/media/media_files/kClzuHNmbYVxtVCa24xk.jpg)
97 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നു
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഒരുമാസം തികയാനിരിക്കെ ഇനിയും കാണാമറയത്തുള്ളത് 119 പേർ. ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.സൂചിപ്പാറ മേഖലയിൽ രണ്ട് വീതം പൊലീസ്, ഫയർഫോഴ്‌സ് അംഗങ്ങൾ മാത്രമാണ് വ്യാഴാഴ്ച തിരച്ചിലിൽ പങ്കെടുത്തത്. ചൂരൽമലയിൽ നാൽപ്പത് പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘവും ഉണ്ട്. ഇതിന് പുറമെ സന്നദ്ധ പ്രവർത്തകരുടെ സംഘമാണ് ഉരുൾപ്പൊട്ടൽ മേഖലയിൽ ഉള്ളത്. 97 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നുണ്ട് .ഇതുവരെ 630 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്ത് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പഠനത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 'സ്റ്റാറ്റിയൂട്ടറി കമ്മിറ്റി പഠിച്ച ശേഷം സർക്കാരിലേക്ക് റിപ്പോർട്ട് എത്തും. ഇതിനുശേഷം തുടർ നടപടി സ്വീകരിക്കും. മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ ജനജീവിതം സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിൽ തുടർ താമസം സാധ്യമല്ല എങ്കിൽ അതിനനുസരിച്ച് പുനരധിവാസം നടപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്.അവർക്ക് ബദൽ താമസ സൗകര്യം ഉറപ്പാക്കിയ ശേഷമേ ക്യാമ്പുകൾ അവസാനിപ്പിക്കുകയുള്ളു'.-റവന്യു മന്ത്രി വ്യക്തമാക്കി.
ദുരന്ത ബാധിതർ താമസിക്കുന്ന വാടക വീടിന് ഉൾപ്പെടെ അമിത ഡെപ്പോസിറ്റ് വാങ്ങിയാൽ കർശന നടപടിയുണ്ടാകും. വാടക വീടിന് മുൻകൂറായി തുക ആവശ്യപ്പെടുന്നുവെന്നും കൂടുതൽ തുക ഡെപ്പോസിറ്റിയാ ചോദിക്കുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു. ദുരന്തം ചൂഷണത്തിനുള്ള അവസരമായി കരുതുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് അറിയാമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
വീടുകളിലേക്ക് സമഗ്ര കിറ്റുകൾ
ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവർക്ക് ഫർണിച്ചറുകളും വീട്ടുപകരണങ്ങളും ഉൾപ്പെടുന്ന വിവിധതരം കിറ്റുകൾ നൽകി തുടങ്ങി. മരത്തിൽ പണിത കട്ടിൽ, ഡൈനിങ് ടേബിൾ, കസേരകൾ, അലമാര, ബെഡ് എന്നിവയുൾപ്പെടുന്ന ഫർണിച്ചർ കിറ്റ്,കലം ഉൾപ്പെടെയുള്ള അടുക്കള സാധനങ്ങളുടെ കിറ്റ്, ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ് എന്നിവ ഗുണഭോക്താക്കൾ താമസിക്കുന്ന വീടുകളിലേക്ക് എത്തിച്ചു നൽകയാണ് ചെയ്യുന്നത്.
/indian-express-malayalam/media/media_files/lHVHVfgli5knUkMqvUAg.jpg)
ഗ്യാസ് ഉൾപ്പെടെയുള്ള ഇരുനൂറോളം സമഗ്ര കിറ്റുകൾ ഇതുവരെ നൽകി കഴിഞ്ഞു. കിറ്റുകളുടെ വിതരണത്തിനായി ബത്തേരി പാതിരിപ്പാലത്തും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും വാളണ്ടിയർമാരും സന്നദ്ധരായെത്തിയ ലോഡിങ് തൊഴിലാളികളുമാണ് ലോഡുകളാക്കി കിറ്റുകൾ ഓരോ വീടുകളിലും എത്തിക്കുന്നത്.
Read More
- 'ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല';പുകഴ്ത്തലുമായി ഗണേശ് കുമാർ
- ഓൺലൈനായി കൃഷിവകുപ്പ്; യോഗങ്ങൾ ഇനി തത്സമയം കാണാം
- ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് കെ.എൻ.ബാലഗോപാൽ
- സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ
- ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി വേണം, പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.