/indian-express-malayalam/media/media_files/uploads/2021/06/finance-minister-kn-balagopal-on-budget-508485-FI.jpg)
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പരാതിയില്ലെങ്കിലും കേസെടുക്കാൻ നിയമമുണ്ട്. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടു പോകുന്നതിന് തടസമില്ല. റിപ്പോർട്ട് സർക്കാർ പിടിച്ചുവച്ചതല്ല. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നു. തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണ്. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം ഡബ്ല്യുസിസിക്ക് ഒപ്പമാണ്. ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ തന്നെയാണ് പ്രതിപക്ഷവും ഉന്നയിക്കുന്നത്. പോക്സോ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
Read More
- സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ
- ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി വേണം, പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും
- ആശ്വാസം;കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.