scorecardresearch

സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് എന്നത് അപഹാസ്യമാണ്. കോൺക്ലേവ് നടത്തുന്നത് ഇരകളെ അപമാനിക്കാനാണ്

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് എന്നത് അപഹാസ്യമാണ്. കോൺക്ലേവ് നടത്തുന്നത് ഇരകളെ അപമാനിക്കാനാണ്

author-image
WebDesk
New Update
news

വി.ഡി.സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം ഡബ്ല്യുസിസിക്ക് ഒപ്പമാണ്. ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ തന്നെയാണ് പ്രതിപക്ഷവും ഉന്നയിക്കുന്നത്. പോക്സോ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സതീശൻ ആവശ്യപ്പെട്ടു. 

Advertisment

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് എന്നത് അപഹാസ്യമാണ്. കോൺക്ലേവ് നടത്തുന്നത് ഇരകളെ അപമാനിക്കാനാണ്. സിനിമ കോൺക്ലേവ് ഒരു കാരണവശാലും നടത്തരുത്. ആരോപണവിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് തടയും. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നാലര വർഷം റിപ്പോർട്ട് മറച്ചുവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റമാണെന്നും സതീശൻ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. പരാതിയില്ലെങ്കിലും കേസെടുക്കാൻ നിയമമുണ്ട്. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ട്. സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

Advertisment
Hema Committee Report Vd Satheeshan Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: