/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു. കേരള പ്രതിനിധി കെ.വി തോമസിന്റെ കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്‌റെ ചുമതലയാണെന്നും, കേരളത്തിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി.
അതേസമയം, വയനാട് ദുരന്തം ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനുണ്ടാകുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോർട്ടിൻമേലുള്ള കോടതിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര സർക്കാർ മറുപടി അറിയിച്ചത്.
Read More
- ആത്മകഥ ചോർന്നത് പരിശോധിക്കും; ഡിസിയ്ക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിട്ടില്ല: ഇപി ജയരാജൻ
- ആത്മകഥാ വിവാദം; ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും
- ആത്മകഥാ വിവാദത്തിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ടേക്ക്
- ഭേതപ്പെട്ട പോളിങ്; വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് സമയം അവസാനിച്ചു
- നൊമ്പരമായി വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ബൂത്തുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.