/indian-express-malayalam/media/media_files/O55SwxZB3bvGqYF4RC69.jpg)
ഇ.പി ജയരാജൻ
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ടേക്ക്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇ.പി സംസാരിക്കും.
ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
'കട്ടൻചായയും പരിപ്പുവടയും' എന്ന ഇ.പി ജയരാജന്റേതാണെന്ന തരത്തിൽ പുറത്തുവന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ടിവി ചാനലുകൾ പുറത്തുവിട്ടത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങളിൽ ഉണ്ട്.
അതേസമയം, ആത്മകഥയെന്ന പേരിൽ പുറത്തുവന്നിരിക്കുന്ന പുസ്തക ഭാഗങ്ങൾ തന്റേതല്ലെന്ന് ഇ.പി ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു. ''പുസ്തകം ഞാൻ എഴുതി തീർന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഞാൻ ആർക്കും അനുമതി കൊടുത്തിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. പുസ്തകത്തിന്റെ പകർപ്പ് ഞാൻ ആർക്കും കൈമാറിയിട്ടില്ല. ഞാൻ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ എഴുതിയ ഭാഗങ്ങൾ ടൈപ്പ് ചെയ്യാൻ കൊടുത്തിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. നിയമ നടപടി സ്വീകരിക്കും," ഇ.പി ജയരാജൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.