/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
ബെംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ
കൊച്ചി: ശബരിമല തീർഥാടനം കണക്കിലെടുത്ത് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്‌പെഷ്യൽ ട്രെയിനിന് 18 സ്റ്റോപ്പുകളാണുള്ളത്. നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബാഗ്ലൂർ ട്രെയിൻ തിരവനന്തപുരത്ത് നിന്ന് നവംബർ 12, 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31, 2025 ജനുവരി ഏഴ്, 14, 21, 28 തീയതികളിൽ വൈകീട്ട് 06:05നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:55ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.
06084 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ നാല്, 11, 18, 25, 205 ജനുവരി ഒന്ന്, 08, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, എറണാകുളം ടൗൺ, ആലുവ തൃശൂർ, പാലക്കാട്,പൊതനൂർ,തിരുപ്പൂർ, ഈറോഡ്,സേലം,ബംഗാർപേർട്ട്,കൃഷ്ണരാജപുരം എന്നിവടങ്ങളിലാണ് സ്‌റ്റോപ് അനുവദിച്ചിരിക്കുന്നത്.
വൈക്കത്തഷ്ടമി;രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ചു വിവിധ ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
പരശുറാം എക്സ്പ്രസ് , വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ മാസം 21 മുതൽ 24 വരെ ട്രെയിനുകൾ ഒരു മിനിറ്റ് നേരം വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Read More
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
 - ഇരുമുടിക്കെട്ടിൽ ഇനി ഇവ വേണ്ട; കെട്ടുനിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
 - ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിങ്ങും തുടരും
 - ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്, നിലയ്ക്കൽ 10,000 വാഹനങ്ങൾക്ക് പാർക്കിങ്; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി
 - ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us