/indian-express-malayalam/media/media_files/2024/11/13/2pXObh7yH8ecz1ZBKnvI.jpg)
ഉപതിരഞ്ഞെടുപ്പ്
വയനാട്/ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ്. അതേസമയം, രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി.
വയനാട്ടിലെ 117ാം ബൂത്തിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം വോട്ടിങ് തടസപ്പെട്ടത്. ആദ്യം രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസപ്പെട്ടത്. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായി. ഇവിടെ വോട്ടിങ് യന്ത്രം മാറ്റേണ്ടി വരുമെന്നാണ് വിവരം.
തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്. ചെറുതുരുത്തി ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത് 31 ലെ പോളിങ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രം തകരാറായി.
ചേലക്കരയിൽ 6 സ്ഥാനാർത്ഥികളും വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ് സ്റ്റേഷനുകളാണ് ഉപതിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.
Read More
- ശബരിമല തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു
- ശബരിമല തീർഥാടനം; ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
- ഇരുമുടിക്കെട്ടിൽ ഇനി ഇവ വേണ്ട; കെട്ടുനിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിങ്ങും തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.