scorecardresearch

ശബരിമല തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു

24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്

24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്

author-image
WebDesk
New Update
Sabarimala

പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.

Advertisment

24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. താത്കാലികമായാണ് അനുമതി നൽകിയിരിക്കുന്നത്. ഗതാഗതക്കുരുക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. 

കഴിഞ്ഞ ശബരിമല സീസണിൽ തിരക്കേറിയ ദിവസങ്ങളിൽ നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിവിധ ഇടങ്ങളിൽ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് പമ്പയിൽ പാർക്കിങ് നിരോധിച്ചത്.

Read More

Kerala High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: