scorecardresearch

ആത്മകഥ ചോർന്നത് പരിശോധിക്കും; ഡിസിയ്ക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിട്ടില്ല: ഇപി ജയരാജൻ

ആത്മകഥ ചോർന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഡിസിയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും ഇപി ജയരാജൻ പറഞ്ഞു

ആത്മകഥ ചോർന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഡിസിയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും ഇപി ജയരാജൻ പറഞ്ഞു

author-image
WebDesk
New Update
E P Jayarajan

ആത്മകഥ ചോർന്നത് പരിശോധിക്കുമെന്ന് ഇപി ജയരാജൻ

പാലക്കാട്: ആത്മകഥാ വിവാദത്തിൽ വീണ്ടും നിലപാട് ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. തിരഞ്ഞെടുപ്പ് ദിവസം വിവാദം ഉണ്ടായതിന് പിന്നിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്‌സിന് നൽകിയിട്ടില്ലെന്നും ജയരാൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടെത്തിയ ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുകയെയാണ് ഇക്കാര്യം വ്യക്തമാക്കിയത്്. 

Advertisment

"പുറത്തുവന്ന് ആത്മകഥ തന്റെയല്ല. ഞാൻ എഴുതിയതല്ല പുറത്തുവന്നത്. ആത്മകഥ എഴുതി പൂർത്തിയാക്കിയിട്ടില്ല. ഡിസിയുമായി താൻ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താൻ ഏല്പിച്ച ആളെ സംശയിക്കുന്നില്ല".- ഇപി ജയരാജൻ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് ദിവസം വന്ന് വിവാദത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. "വഴിവിട്ട എന്തോ നടന്നിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നതൊന്നും താൻ എഴുതിയതല്ല. വിവാദത്തെ നിസാരമായി കാണുന്നില്ല. ഇതിന് പിന്നിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്. പോളിങ് ദിനത്തിലെ വിവാദം ആസൂത്രിതമാണ്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും"- ഇപി പറഞ്ഞു.

ഡിസി ബുക്‌സിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയെന്ന് പേരിൽ ഫെയ്‌സ് ബുക്കിൽ വന്ന് ടാഗിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

"ഒന്നര വർഷം മുൻപ് നടന്നത് ലോക്‌സഭ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തി എന്ന രീതിയിൽ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തിൽ ഇപി പ്രതികരിച്ചു.ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും ഇടുന്നതിന് ഞാൻ എന്ത് ഉത്തരവാദി. ഡിസി മറുപടി പറയണം. അതിനാണു വക്കീൽ നോട്ടീസ് കൊടുത്തത്. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്തനാണ്"- ഇപി കൂട്ടിച്ചേർത്തു. 

അതേസമയം, വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് രവി ഡി.സി പറഞ്ഞു. ആത്മകഥാ വിവാദത്തിൽ നേരത്തെ നിലപാട് അറിയിച്ചിരുന്നുവെന്നും, പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Cpm Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: