/indian-express-malayalam/media/media_files/2024/11/13/WDCrLfs1mW1fLp84aZuZ.jpg)
ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. അതിനിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും.
ഇപി ജയരാജന്റേതെന്ന് പേരിൽ പുറത്തുവന്ന ആത്മകഥയിൽ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം.പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം പുസത്കത്തെ തള്ളിപ്പറഞ്ഞ ഇപി തന്നെ രംഗത്തെത്തിയെങ്കിലും സിപിഎമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജന്റെ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തളളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്.
അതേസമയം, ആരെന്ത് ശ്രമിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഇപി ജയരാജൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ.
തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്നും സരിൻ പ്രതികരിച്ചു.
Read More
- ആത്മകഥാ വിവാദത്തിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ടേക്ക്
- ഭേതപ്പെട്ട പോളിങ്; വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് സമയം അവസാനിച്ചു
- നൊമ്പരമായി വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ബൂത്തുകൾ
- വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി
- ശബരിമല തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.