scorecardresearch

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം; വായ്പകൾ എഴുതിത്തള്ളുമെന്ന് കാർഷിക ഗ്രാമ വികസന ബാങ്ക്

52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു

52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു

author-image
WebDesk
New Update
Wayanad Landslide, 11- 08

ഫയൽ ഫൊട്ടോ

കൽപറ്റ: വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തോളം രൂപയുടെ വായ്‌പ്പകൾ മൊത്തത്തിൽ എഴുതി തള്ളുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Advertisment

52 പേരുടെ 64 ലോണുകളാണ് ഇപ്രകാരം എഴുതിത്തള്ളാൻ തീരുമാനം. സർക്കാർ അനുമതി പ്രകാരം, ഒരു മാസത്തിനകം നടപടി പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയുമാണ് എഴുതിത്തള്ളുന്നത്.

നേരത്തെ, വയനാട്ടിലെ ദുരന്തമേഖലയിലെ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് അറിയിച്ചിരുന്നു. മറ്റു ബാങ്കുകളും കേരള ബാങ്കിന്റെ മാതൃക പിന്തുടരണം. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതി തള്ളുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ വായ്പകളും എഴുതി തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് കേരള ബാങ്ക് പ്രസിഡന്റ് പറഞ്ഞിരുന്നു.

Read More

Loan Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: