scorecardresearch

വിലാപങ്ങളില്ലാതെ വിട പറയുന്നവർ

കുടുംബത്തിലെ മുഴുവൻ ആളുകളും മരിച്ച സാഹചര്യമുണ്ട്. തിരിച്ചറിയലും മറ്റു നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവരുന്നത്. ചിലപ്പോൾ, ചില ഖബറിൽ ചടങ്ങുകൾക്ക് ഒരു വിദൂര ബന്ധു മാത്രമേ ഉണ്ടാകൂ

കുടുംബത്തിലെ മുഴുവൻ ആളുകളും മരിച്ച സാഹചര്യമുണ്ട്. തിരിച്ചറിയലും മറ്റു നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവരുന്നത്. ചിലപ്പോൾ, ചില ഖബറിൽ ചടങ്ങുകൾക്ക് ഒരു വിദൂര ബന്ധു മാത്രമേ ഉണ്ടാകൂ

author-image
Shaju Philip
New Update
Wayanad Landslide

വയനാട് മേപ്പാടി ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ ചൊവ്വാഴ്ച മുതൽ മയ്യത്ത് നമസ്‌കാരവും തസ്ബീത്തും തൽക്കീനും മുടങ്ങാതെ മുഴങ്ങി. ഇവിടെ, ആംബുലൻസുകളിൽ കൊണ്ടു വരുന്ന മൃതദേഹങ്ങൾക്ക് ഒരു സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയാണ് വിവിധ മഹല്ലു കമ്മിറ്റികളിൽ നിന്നുള്ള 50 ഓളം സന്നദ്ധപ്രവർത്തകർ.

Advertisment

കാപ്പി ചെടികൾ നിറഞ്ഞ ഈ ശ്മശാനഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരിൽ മിക്കവാറും മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അവിടെയുള്ള മുഴുവൻ കുടുംബങ്ങളും അയൽപക്കങ്ങളും ഒറ്റയടിക്ക് തുടച്ചു നീക്കപ്പെട്ടു.  വയനാട്ടിലെ പല ഗ്രാമങ്ങളിലുമായി 158 പേരുടെ മരണത്തിനിടയാക്കിയ വൻ ഉരുൾപൊട്ടൽ ദുരന്തം ഒരു ദിവസം പിന്നിടുമ്പോൾ ബാക്കിയാവുന്ന കാഴ്ച ഇതൊക്കെയാണ്.

മുണ്ടക്കൈയിൽ ഒരു മുസ്ലീം പള്ളിയും മണ്ണിനടിയിൽ പോയതിനെ തുടർന്നാണ് പലരുടെയും മൃതദേഹങ്ങൾ മേപ്പാടി ജുമാ മസ്ജിദിൽ എത്തിക്കുന്നത്.

30 മൃതദേഹങ്ങൾ ഇതിനകം ഖബറടക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള മൃതദേഹങ്ങൾക്കായി സന്നദ്ധപ്രവർത്തകർ 50 ഖബർ കുഴിക്കുകയാണെന്നും ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മൗലവി പറഞ്ഞു. കുടുംബങ്ങളുടെ ശവസംസ്‌കാരത്തിനായി ഒരു കുഴിയിൽ മൂന്നോ നാലോ കുഴിമാടങ്ങൾ തയ്യാറാക്കുന്നുമുണ്ട്.

Advertisment

കുടുംബമോ ബന്ധുക്കളോ അവശേഷിച്ചിട്ടില്ലാത്തവരെ സംസ്കരിക്കുന്നതാകട്ടെ സന്നദ്ധപ്രവർത്തകരും.

"കുടുംബത്തിലെ മുഴുവൻ ആളുകളും മരിച്ച സാഹചര്യമുണ്ട്. തിരിച്ചറിയലും മറ്റു നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവരുന്നത്. ചിലപ്പോൾ, ചില ഖബറിൽ ചടങ്ങുകൾക്ക് ഒരു വിദൂര ബന്ധു മാത്രമേ ഉണ്ടാകൂ,” അദ്ദേഹം പറയുന്നു. 

സന്നദ്ധപ്രവർത്തകനായ മനാഫ്, വിലാപങ്ങളില്ലാതെ വിട പറയുന്നവരെകുറിച്ചാണ് സംസാരിച്ചത്. 

"ഇവരെ അനാഥരായി വിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ അവരുടെ അവസാന യാത്രയിൽ ഞങ്ങൾ ബന്ധുക്കളുടെ റോളുകൾ ഏറ്റെടുക്കുന്നു," അദ്ദേഹം പറഞ്ഞു. 

"അയൽവാസികളായിരുന്ന പലരും പരസ്പരം അടുത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്."

Read More on Wayanad Landslide

Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: