scorecardresearch

Wayanad Lok Sabha Election Result 2024: ലീഡ് ഉയർത്താൻ രാഹുൽ, കുറയുമെന്ന് പ്രവചനം; എന്താകും വയനാട്ടിൽ

Wayanad Kerala Election Result 2024 in Malayalam: രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണത്തേക്കാൾ 13.65 ശതമാനം വോട്ടുവിഹിതം കുറയുമെന്നാണ് പ്രവചനം. രാഹുൽ ഗാന്ധിക്ക് 50.99 ശതമാനമാണ് എക്സിറ്റ് പോൾ പറയുന്നത്

Wayanad Kerala Election Result 2024 in Malayalam: രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണത്തേക്കാൾ 13.65 ശതമാനം വോട്ടുവിഹിതം കുറയുമെന്നാണ് പ്രവചനം. രാഹുൽ ഗാന്ധിക്ക് 50.99 ശതമാനമാണ് എക്സിറ്റ് പോൾ പറയുന്നത്

author-image
WebDesk
New Update
Loksabha Election Wayanad

Wayanad Election Result 2024: രാഹുൽ ഗാന്ധി, ആനി രാജ, കെ. സുരേന്ദ്രൻ 

Wayanad Election Results,  Kerala Lok Sabha Election 2024: ഒരു ദേശീയ നേതാവ് മത്സരിക്കാൻ എത്തിയ കേരളത്തിലെ ആദ്യ മണ്ഡലമാണ് വയനാട്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ, കഴിഞ്ഞ തവണ മണ്ഡലം ദേശീയശ്രദ്ധയും നേടി. രാഹുലിന് കൊടുത്ത നാലേകാൽ ലക്ഷത്തിലധികം വരുന്ന ഭൂരിപക്ഷവും അമ്പരിപ്പിക്കുന്നതായിരുന്നു. വയനാട്ടിൽ ഇത്തവണയും രാഹുൽ ഗാന്ധി വിജയിക്കുമെന്നാണ് മനോരമ ന്യൂസ് വിഎംആർ സർവേ ഫലം സൂചിപ്പിക്കുന്നത്. 

Advertisment

എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 13.65 ശതമാനം വോട്ടുവിഹിതം കുറയുമെന്നാണ് പ്രവചനം. രാഹുൽ ഗാന്ധിക്ക് 50.99 ശതമാനം, ആനി രാജയ്ക്ക് 35.48 ശതമാനം, കെ.സുരേന്ദ്രന് 10.65 ശതമാനം എന്നിങ്ങനെയാണ് എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്ന വോട്ടുവിഹിതം. 

അമേഠിയിൽ തോറ്റതോടെ, ഇവിടെ മത്സരിക്കാതിരുന്നെങ്കിൽ രാഹുൽ ഒരു എം.പി പോലുമല്ലാതാവുമായിരുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ചുരം കയറലിന്‍റെ പ്രാധാന്യം വ്യക്തമാവുന്നത്. ഇപ്പോൾ വിജയം നേടിയ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വന്ന ഓഫറുകൾ രാഹുൽ നിരസ്സിച്ചതും വയനാടുകാരോടുള്ള നന്ദി കൊണ്ടാവാം.

ഇത്തവണ അതേ രാഹുൽ തന്നെ വരുമ്പോൾ, എതിർക്കുന്നത് സഖ്യകക്ഷിയിലെ തന്നെ ദേശീയ നേതാവാണ്. അത്തരത്തിൽ ദേശീയ നേതാക്കളുടെ സൗഹൃദ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ, രാഹുൽ പ്രധാനമന്ത്രിയാവുമെന്ന ആവേശം ഉണ്ടാവാനിടയില്ലെങ്കിലും രാഹുൽ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന് സ്നേഹവരവേൽപ്പ് തന്നെയാണ് ജനം നൽകുന്നത്. 

Advertisment

യു.ഡി.എഫിന്‍റെ ശക്തികേന്ദ്രം ആയതിനാൽ രാഹുൽ സുരക്ഷിത സ്നഥാനത്തിരിക്കുന്നുവെന്ന ആശ്വാസം ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയും സി.പി.ഐയുടെ   മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥനാർഥി. 

രാഹുൽ ഗാന്ധി, ആനി രാജ, കെ. സുരേന്ദ്രൻ 

സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയാണ് ആനി. രാഹുൽ പ്രധാനമന്ത്രിയവാൻ കഴിഞ്ഞ തവണഎറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നു കോൺഗ്രസിതര പാർട്ടികളിലെ പ്രമുഖനായിരുന്നു ഡി. രാജയെന്ന പ്രത്യേകതയുമുണ്ട്. എ.ഐ.എസ്.എഫിലൂടെ പൊതു രംഗത്ത് വന്ന്, ഡി.രാജയുടെ പങ്കാളിയായതോടെയാണ് ആനി ഡൽഹി പ്രവർത്തന കേന്ദ്രമാക്കിയത്.

രണ്ടു ദേശീയ നേതാക്കൾ മത്സരിക്കാനെത്തിയതോടെ, തങ്ങളുടെ പ്രാധാന്യം കുറയരുതെന്ന് കരുതി ബി.ജെ.പി, സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്. മത്സരിച്ചയിടങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും എല്ലായിടത്തു നിന്നും നല്ല രീതിയിൽ വോട്ടുപിടക്കാനുള്ള കഴിവ് സുരേന്ദ്രൻ തെളിയിച്ചിട്ടുണ്ട്. അതു തന്നെയാവും അദ്ദേഹത്തിൽ പാർട്ടി കണ്ട പ്ലസ് പേയിന്‍റും.

മണ്ഡല പരിധിയിൽ വരുന്ന മാനന്തവാടി, തിരുവാമ്പാടി, നിലമ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ എന്നിവടങ്ങളിൽ യു.ഡി.എഫുമാണ് ജയിച്ചത്. ഇത്തവണ ഒൻപത് സ്ഥനാർഥികളാണ് രംഗത്ത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം

  • രാഹുൽ ഗാന്ധി (കോൺഗ്രസ്)-7,06,367
  • പി.പി സുനീർ (സി.പി.ഐ)-2,74,597
  • തുഷാർ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്)-78,816

ഭൂരിപക്ഷം-4,31,770

Promo

Read More

Lok Sabha Election 2024 Election Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: