scorecardresearch

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്

തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്

author-image
WebDesk
New Update
Vizhinjam Port, Vizhinjam

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് 2ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിനായി സമര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തു​​​റ​​​മു​​​ഖം അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Advertisment

രാജ്യത്തിന്റെ ആദ്യ ട്രാൻസ്‌ഷി‌പ്പ്‌മെന്റ് കണ്ടെയ്‌നർ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിങ് ചെയ്യുന്നത്. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.

2025 ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി ചരക്കുകപ്പലുകൾ എത്തിയെങ്കിലും തുറമുഖത്തിൻ്റെ ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീട്ടിവയ്ക്കുകയായിരുന്നു. ലോകത്തെ വമ്പൻ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. 

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. നിലവിൽ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ കമ്മിഷൻ ചെയ്യാനാവുമെന്നാണ് വിവരം. കമ്മിഷൻ ചെയ്തശേഷം മാത്രമാകും 817.8 കോടിയുടെ കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളുൂ. കമ്മിഷൻ ചെയ്ത് പത്ത് വർഷത്തിനുശേഷം സംസ്ഥാനത്തിന് വരുമാനം ലഭിച്ചു തുടങ്ങും.

Advertisment

Read More

pm modi Vizhinjam Port

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: