/indian-express-malayalam/media/media_files/2024/11/22/jR4Nd884VOn93y7Qq1D4.jpg)
മുനമ്പം പ്രശ്‌നം; മുഖ്യമന്ത്രി ക്രൈസ്തവ നേതൃത്വവുമായി ചർച്ച നടത്തും
Pinarayi Vijayan on Munambam Waqf Issue:തിരുവനന്തപുരം :മുനമ്പം വിഷയം പരിഹാരം തേടി മുഖ്യമന്ത്രി ക്രൈസ്തവ മേലധ്യക്ഷൻമാരുടെ യോഗം വിളിക്കും. മുനമ്പം വിഷയത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ കാര്യം ലത്തീൻ സഭ കോഴിക്കോട് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ സ്ഥിരീകരിച്ചു. ചർച്ചയുടെ തീയതി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഈസ്റ്ററിന് ശേഷം ചർച്ചനടക്കുമെന്നാണ് വിവരം.
മുനമ്പം വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് പൂർണമായി നീതി ലഭിച്ചില്ലെന്ന് കത്തോലിക്ക സഭാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. വക്കഫ് ബില്ലിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നുവെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ മുനമ്പം പ്രശ്‌നം തീരാൻ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി നൽകിയത്.
അതേസമയം, ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഈസ്റ്ററിന് ശേഷമാകും സമരസമിതി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കിരൺ റിജിജു മുനമ്പത്ത് സന്ദർശനം നടത്തിയതിന് ശേഷവും പ്രദേശവാസികൾ വഫഖ് ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമരം ചെയ്യുന്നവരെ പ്രധാനമന്ത്രിയും നേരിട്ട് കാണുന്നത്.
കൊച്ചി: കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം നോക്കികണ്ടത്. എന്നാൽ, കേന്ദ്രമന്ത്രിയുടെ കിരൺ റിജിജു മുനമ്പത്ത് നടത്തിയ പ്രസ്തവാന അക്ഷരാർത്ഥത്തിൽ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്തതോടെ സംസ്ഥാന നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്.
Read More
- Munambam Waqf Issue: കിരൺ റിജിജുവിന്റെ പ്രസ്താവന; മുനമ്പം വിഷയത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി
- Waqf Amendment വഖഫ് നിയമഭേദഗതി; മുസ്ലീം ജനവിഭാഗത്തിനിടയിൽ പ്രചാരണവുമായി ബി.ജെ.പി.
- Waqf Amendment Bill: വഖഫ് നിയമഭേദഗതി; സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയേക്കും
- Waqf Amendment Bill: മുസ്ലീങ്ങളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ? കേന്ദ്രത്തോട് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.