/indian-express-malayalam/media/media_files/RyWrJqUMlTfuzdgL68oC.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
തൃശ്ശൂർ: ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും കേരളത്തിൽ കാലുറപ്പിക്കാൻ നരേന്ദ്ര മോദിക്കും ബിജെപിക്കും കഴിയില്ലെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കില്ലെന്നും തൃശ്ശൂരിൽ ബിജെപി മൂന്നാമതാവുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മോദിക്ക് വേണ്ടി കൈ ഉയർത്താൻ കേരളത്തിൽ നിന്നും ആരും ഉണ്ടാവില്ലെന്നും തന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ അവസ്ഥ കോഴിമുട്ടയുടെ ആകൃതിയിലാകും. തിരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം അന്തർധാര ഉണ്ടായിട്ടുണ്ടോ എന്നതിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ ആകെ നടന്ന 10 ലക്ഷത്തിൽ പരം വോട്ടുകളിൽ യുഡിഎഫ് നാല് ലക്ഷധിലധികം വോട്ടുകൾ നേടി ഒന്നാമതെത്തും. രണ്ടാം സ്ഥാനാത്ത് എൽഡിഎഫാകും ഉണ്ടാവുക. സുരേഷ് ആദ്യമായി മണ്ഡലത്തിലേക്ക് വന്നത്ര സ്വീകാര്യത ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
രാജ്യാമകെയുള്ള ഫലം സംബന്ധിച്ച് പാർട്ടി നേതൃത്വം പറഞ്ഞ അഭിപ്രായം മാത്രമേ തനിക്കും പറയാനുള്ളൂവെന്നും കേവല ഭൂരിപക്ഷത്തോടെ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.
Read More
- എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിലെ ബിജെപി വിജയം തള്ളി എൽഡിഎഫും യുഡിഎഫും
- കേരളത്തിൽ താമര വിരിയും; മൂന്ന് സീറ്റുകൾ വരെ ലഭിച്ചേക്കാം; സംസ്ഥാനത്ത് യുഡിഎഫ് തരംഗം
- ഹൈറേഞ്ചിൽ 'ഹൈ പവർ മഴ'; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
- 'കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തി'
- സംസ്ഥാനത്ത് കാലവർഷമെത്തി; തിങ്കളാഴ്ച്ച വരെ വ്യാപക മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.