scorecardresearch

എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിലെ ബിജെപി വിജയം തള്ളി എൽഡിഎഫും യുഡിഎഫും

കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടിക്കൊണ്ട് വൻ വിജയം നേടുമെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി

കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടിക്കൊണ്ട് വൻ വിജയം നേടുമെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി

author-image
WebDesk
New Update
E P Jayarajan|  Ramesh Chennithala | BJP

പൊതുജനവികാരം പ്രകടമാക്കുന്ന സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് തോന്നുന്നില്ലെന്ന് ബിജെപി വിജയം പ്രവചിക്കുന്ന സർവ്വേ ഫലങ്ങൾ തള്ളിക്കൊണ്ട് ജയരാജൻ വ്യക്തമാക്കി

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫും യുഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങളുടെ സുതാര്യതയിൽ സംശയമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണോ ഏജൻസികൾ സർവ്വേ ഫലങ്ങൾ പുറത്തുവിട്ടതെന്ന കാര്യത്തിൽ പരിശോധന ആവശ്യമാണ്. കേരളത്തിൽ ഒരിക്കലും ബിജെപി അക്കൗണ്ട് തുറക്കാനുള്ള യാതൊരു രാഷ്ട്രീയ സാഹചര്യവുമില്ലെന്നും പൊതുജനവികാരം പ്രകടമാക്കുന്ന സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് തോന്നുന്നില്ലെന്നും കേരളത്തിലെ ബിജെപി വിജയം പ്രവചിക്കുന്ന സർവ്വേ ഫലങ്ങൾ തള്ളിക്കൊണ്ട് ജയരാജൻ വ്യക്തമാക്കി. 

Advertisment

കേരളത്തിൽ ഒരിക്കലും ബിജെപി അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പൂർണ്ണമായും അന്തിമ ഫലമായി കാണേണ്ടതില്ല. അതൊരു ട്രൻഡ് മാത്രമാകും ചില സാഹചര്യങ്ങളിൽ നൽകുക. കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടിക്കൊണ്ട് വൻ വിജയം നേടുമെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. 

ഇന്നലെ പുറത്തുവന്ന എക്സിറ്റ് ഫലങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ ഒന്നു മുതൽ മൂന്ന് സീറ്റുകൾ വരെ ബിജെപി നേടാമെന്ന സൂചനയാണ് നൽകുന്നത്. തൃശ്ശൂരും, തിരുവനന്തപുരവും, ആറ്റിങ്ങളുമാണ് ബിജെപിക്ക് വിജയം പ്രവചിക്കുന്ന കേരളത്തിലെ മൂന്ന് സീറ്റുകൾ. കേരളത്തിലെ വിജയം പ്രവചിക്കുന്ന സർവ്വേ ഫലങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാന ബിജെപി നേതൃത്വം നോക്കിക്കാണുന്നത്. ഒന്നിലധികം തവണ നരേന്ദ്ര മോദിയെ സംസ്ഥാനത്തേക്കെത്തിച്ചുകൊണ്ടുള്ള പ്രചാരണം തൃശ്ശൂരിലടക്കം ഗുണം ചെയ്തെന്ന വിലയിരുത്തലാണ് എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനുള്ളത്. 

Read More

Bjp Ldf Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: