scorecardresearch

രാജീവ് ചന്ദ്രശേഖർ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നേൽ തിരുവനന്തപുരത്തിന്റെ ചിത്രം മാറിയേനെ: വെള്ളാപ്പള്ളി

ബിജെപി നേടുന്ന വോട്ടിലധികവും കോൺഗ്രസ് വോട്ടുകളാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്

ബിജെപി നേടുന്ന വോട്ടിലധികവും കോൺഗ്രസ് വോട്ടുകളാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്

author-image
WebDesk
New Update
Vellappalli

Vellappally Natesan at Varthamanam

Vellappally Natesan at Varthamanam: രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നേൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ചിത്രം മാറിയേനെയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 

Advertisment

Also Read:വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശൻ പിണറായിയുടെ ഐശ്വര്യം: വെള്ളാപ്പള്ളി നടേശൻ

"രാജീവ് ചന്ദ്രശേഖർ കൊള്ളാം. ബിജെപിയുടെ മുഖവും ഭാവവും മാറിയിട്ടുണ്ട്. ബിജെപിയുടെ പ്രവർത്തനം പഴയതിനേക്കാൾ ഉഷാറയിട്ടുണ്ട്. ബിജെപിയ്ക്ക് മെച്ചപ്പെട്ട ഒരുവോട്ടിംങ് ഷെയർ ഉണ്ടാകുമെന്നതിൽ തർക്കമില്ല. രാജീവ് ചന്ദ്രശേഖർ നേരത്തെ തിരുവന്തപുരത്ത് പ്രചാരണം ആരംഭിച്ചിരുന്നേൽ അയാൾ ജയിക്കാൻ സാധ്യതയുണ്ടായിരുന്നു"- വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ബിജെപിയ്ക്ക് എത്ര സീറ്റുവരെ ലഭിക്കുമെന്ന് പ്രവചിക്കാൻ വെള്ളാപ്പള്ളി തയ്യാറായില്ല. എത്ര സീറ്റുവരെ ലഭിക്കുമെന്നതിനെപ്പറ്റി താനിപ്പോൾ പറയുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. 

Also Read:ക്രിസ്ത്യാനികൾ കേരള കോൺഗ്രസിനൊപ്പം, സവർണ ഹിന്ദു വോട്ടുകൾ ബിജെപിക്ക്, ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസ് പൂജ്യമാണ്; വെള്ളാപ്പള്ളി നടേശൻ

Advertisment

ബിജെപി നേടുന്ന വോട്ടിലധികവും കോൺഗ്രസ് വോട്ടുകളാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അഞ്ച് ശതമാനം വോട്ടുകൾ ബിജെപി നേടുമ്പോൾ കോൺഗ്രസിന്റെ 20-ശതമാനം വോട്ടുവരെ നേടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ടിംങ് ഷെയർ കൂടുമ്പോൾ കോൺഗ്രസ് തകരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

കോൺഗ്രസിന് കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെങ്കിലും മുസ്ലീം ലീഗാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിനെ നിലനിർത്തുന്നത് ലീഗാണ്. അതവരുടെ പരാജയമാണ്. ലീഗിന്റെ അടിമയായി കോൺഗ്രസ് മാറി. കോൺഗ്രസിനുള്ളിലെ കാര്യങ്ങൾ പോലും ലീഗാണ് സ്വീകരിക്കുന്നത്.- വെള്ളാപ്പള്ളി പറഞ്ഞു. 

Also Read:യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. പ്രതിപക്ഷ നേതാവാകാനുള്ള നേതൃഗുണം വിഡി സതീശനില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനോട് നിയമസഭയിൽ വരരുതേയെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കാനുള്ള യോഗ്യത സതീശന് നഷ്ടമായെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ അപഹാസ്യ കഥാപാത്രമാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

വരുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിലും കേരളത്തിൽ പിണറായി വരും. എന്തുകൊണ്ടെന്നാൽ പിണറായി വിജയന്റെ ഐശ്വര്യം വിഡി സതീശനാെണ്. എനിക്കിത്രയും വയസായി, ഞാൻ ഒരുപാട് പ്രതിപക്ഷ നേതാക്കളെ കണ്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല. പുള്ളി ഇപ്പോഴേ മുഖ്യമന്ത്രി ആവാനുള്ള റിഹേഴ്സൽ ആണ്.- വെള്ളാപ്പള്ളി പറഞ്ഞു.

Read More:പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ

Vellappally Natesan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: