/indian-express-malayalam/media/media_files/2025/10/26/vellappalli-2025-10-26-08-51-52.jpg)
Congress in Kerala has surrendered itself to the IUML, said Vellappally Natesan (iemalayalam/youtube)
ആലപ്പുഴ: കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ സ്വന്തമായി നിലനിൽപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് മുസ്ലീം ലീഗിന് കീഴടങ്ങിയെന്നും സാമുദായികാടിസ്ഥാനത്തിലുള്ള പിന്തുണ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരമ്പരയായ 'വർത്തമാന'ത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസ് ലീഗിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കോൺഗ്രസിന് കേരളത്തിൽ നിരവധി നേതാക്കളുണ്ട്. മുസ്ലീം ലീഗുമായി ബന്ധപ്പെട്ടിരിക്കുന്നിടത്താണ് പ്രശ്നം. അത് അവരുടെ പരാജയമാണ്. കോൺഗ്രസ് ലീഗിന് കീഴടങ്ങി. അവർ ലീഗിന്റെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്യുന്നത്.'
ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസ് പൂജ്യമാണ്
ലീഗിന്റെ അനുമതിയില്ലാതെ ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ഒരാളെ ഉൾപ്പെടുത്താനോ നിയമനം നടത്താനോ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ, വകുപ്പുകളിൽ പാണക്കാട് തീരുമാനമെടുത്തിരുന്നു. കേരളത്തിൽ എപ്പോഴെങ്കിലും അങ്ങനെ നടന്നിട്ടുണ്ടോ? ജനാധിപത്യമാണോ ഒരു സമുദായത്തിന്റെ ആധിപത്യമോ ഇത്? പൊതുമരാമത്ത് വകുപ്പ്, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സർക്കാരിലെ പ്രധാനപ്പെട്ട മന്ത്രി സ്ഥാനങ്ങൾ എല്ലാം ലീഗിനാണ് ലഭിച്ചത്,' വെള്ളാപ്പള്ളി പറഞ്ഞു.
'അവർ ശരിക്കും അഹങ്കാരികളാണ്. അത്തരം അനീതികളെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, സമൂഹവും എനിക്കെതിരെ തിരിഞ്ഞ് ആക്രമിക്കാൻ വരും. അവർ എൻ്റെ കോലം കത്തിച്ചു. പക്ഷെ ഇതൊന്നും കണ്ട് ഞാൻ ഭയപ്പെടുന്നില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസ്തമായ പിന്തുണ കോൺഗ്രസ് പാർട്ടിക്ക് നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'ക്രിസ്ത്യാനികൾ കേരള കോൺഗ്രസിനൊപ്പമാണ്. സവർണ ഹിന്ദു വോട്ടുകൾ ബിജെപിക്ക് ആണ്. എല്ലാ വിഭാഗങ്ങളിലും കോൺഗ്രസിന് ചിലരുണ്ട്. പക്ഷെ, ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസ് പൂജ്യമാണ്,' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിയെ പ്രശംസിച്ച വെള്ളാപ്പള്ളി, കേരളത്തിൽ ബിജെപി ഉയിർത്തെഴുന്നേറ്റുവെന്നും കോൺഗ്രസ് വോട്ടുകളിൽ വലിയ ഇടിവ് ഇത് സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു. 'ബിജെപിയുടെ വോട്ട് വിഹിതം ഉയരും... സീറ്റുകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനാവില്ല... പക്ഷേ അവരുടെ വോട്ട് വിഹിതം ഉയരുമ്പോൾ ആർക്കാണ് നഷ്ടം? കോൺഗ്രസിനാണ്. എൽഡിഎഫിന് 5 ശതമാനം നഷ്ടമായാൽ, യുഡിഎഫിന് 20 ശതമാനം നഷ്ടമാകും," വെള്ളാപ്പള്ളി പറഞ്ഞു.
Read More From Varthamanam Podcast
- സിപിഎമ്മല്ല കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അനിവാര്യം: രമേശ് ചെന്നിത്തല
- പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ
- ഉമ്മൻചാണ്ടിക്ക് ഇക്കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു; സോളാർ വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ
- ഭരണത്തിലെത്തുന്നത് മുഖ്യം, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us